ഉജ്ജൈനിലെ ഏറ്റവും ശ്രേഷ്ഠമായ ക്ഷേത്രങ്ങളിലൊന്നാണിത്. ഗണേശഭഗവാന്റെ അനുഗ്രഹം കിട്ടുന്നതിനായി നൂറുകണക്കിന് ഭക്തരാണ് ഇവിടെ നിത്യവും ആരാധനക്കെത്തുന്നത്. സമ്മര്‍ദ്ങ്ങളെ ആട്ടിയോടിക്കുക എന്നാണ് ചിന്താമന്‍ എന്ന വാക്കിനര്‍ഥം.
മാനസികപിരിമുറക്കമുണ്ടാകുന്ന സമയത്ത് ഭഗവാനെ ദര്‍ശിച്ചാല്‍ മോചനമുണ്ടാകുമെന്നാണ് വിശ്വാസം. ഫത്തേപൂര്‍ റെയില്വെനലൈന് സമീപത്ത് കൂടിയൊഴുകുന്ന ഷിപ്രനദി ഇതിന് സമീപത്ത്കൂടി ഒഴുകുന്നു. സ്വകാര്യ കാര്‍ വഴിയോ ഓട്ടോറിക്ഷ ,ബസ് വഴിയും ട്രെയിന് വഴിയും ഇവിടെയെത്താന്‍ എളുപ്പമാണ്. ഉജ്ജൈന്‍ റെയില്വേ,സ്റ്റേഷനില്‍ നിന്ന് അഞ്ച് കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. ക്ഷേത്രത്തിലെ ഗണേശവിഗ്രഹം സ്വയംഭൂ ആണെന്നാണ് പ്രദേശവാസികളുടെ വിശ്വാസം. ഗണേശഭഗവാന്റെ വിഗ്രഹത്തിനൊപ്പം ഇരു വശത്തുമായി റിദ്ദിയുടെയും സിദ്ധിയുടെയും വിഗ്രഹങ്ങളുമുണ്ട്.



Click it and Unblock the Notifications