വിശുദ്ധനഗരിയായ ഉജ്ജൈനിയിലെ ഏറ്റവും ഭാഗ്യം നല്കുന്ന ക്ഷേത്രമായി ഹൈന്ദവര്‍ കരുതുന്ന അമ്പലമാണ് മഹാകലേശ്വര്‍ ക്ഷേത്രം. ഒരു തടാകത്തിന് സമീപത്തായാണ് ക്ഷേത്രം. വന്‍ മതിലിനാല്‍ ചുറ്റപ്പെട്ട വലിയ മുറ്റം ഈ ക്ഷേത്രത്തിലുണ്ട്. ക്ഷേത്രത്തിനകം അഞ്ച് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. അതില്‍ ഒന്ന് ഭൂഗര്‍ഭത്തിലാണ്. മഹാകലേശ്വറിന്റെ വിഗ്രഹത്തിന് ദക്ഷിണമൂര്ത്തിയെന്നാണ് പേര്. വിഗ്രഹം തെക്കോട്ട് തിരിഞ്ഞിരിക്കുന്ന നിലയിലാണ്.
ഇന്ത്യയിലെ 12 ജ്യോതിര്‍ലിംഗങ്ങളിലൊന്നായി കരുതുന്ന ക്ഷേത്രമാണ് ഇത്. ദേവന് നിവേദ്യമായി നല്കുന്ന പ്രസാദം വീണ്ടും നിവേദിക്കാനാവുമെന്ന് ഈ ക്ഷേത്രത്തില്‍ മാത്രമുള്ള പ്രത്യേകതയാണ്. ഓംകാരേശ്വര്‍ ശിവന്റെ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത് മഹാകല്‍ ശ്രീകോവിലിന് തൊട്ട് മുകളിലായാണ്. മഹാശിവരാത്രി ദിനങ്ങളില്‍ ഇവിടെ വലിയ ആഘോഷം നടക്കാറുണ്ട്.