കാളിദേഹ് കൊട്ടാരം ഉജ്ജൈന്‍ നഗരത്തിന്റ പ്രശസ്തമായ ചരിത്രനാഴികക്കല്ലാണ്. 1458 എ.ഡിയില്‍ മണ്ടു സുല്ത്താനാണ് കൊട്ടാരം പണികഴിപ്പിച്ചത്. ഷിപ്രനദിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ദ്വീപിലാണ് ഈ കൊട്ടാരം. പിണ്ടാരിസ് കാലത്ത് കൊട്ടാരം തകര്‍ച്െരയുട വക്കിലെത്തിയെങ്കിലും 1920ല്‍ ശ്രീ മാധവ റാവു സ്കിന്ദിയ പുതുക്കിപ്പണിതു.
വാസ്തുശില്പകലയില്‍ അമൂല്യമായ രൂപകല്പലന പ്രദര്‍ശിപ്പിക്കുന്ന കൊട്ടാരമാണിത്. പേര്‍ഷ്യപന്‍ രൂപകല്പനയുടെ ഉത്തമോദാഹരണമാണ് കൊട്ടാരമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ഹാള്‍. അക്ബറിന്റെയും ജഹാംഗീറിന്റെയും സന്ദര്‍ശനത്തോടനുബന്ധിച്ച് പേര്‍ഷ്യന്‍ ലിഖിതങ്ങള്‍ കൊട്ടാരത്തില്‍ ആലേഖനം ചെയ്തിട്ടുണ്ട്.
മധ്യപ്രദേശ് ടൂറിസം മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഏറ്റവുമധികം സന്ദര്‍ശിക്കപ്പെടുന്ന ടൂറിസ്റ്റ് കേന്ദ്രമാണിത്. ഇരുവശങ്ങളിലൂടെയും ഒഴുകുന്ന ഷിപ്രാനദി കൊട്ടാരത്തിന്റെ സൌന്ദര്യത്തിന് മാറ്റേകുന്നു.



Click it and Unblock the Notifications