പൊതു അഭിപ്രായം കണക്കിലെടുക്കുകയാണെങ്കില്‍ പ്രകൃതിസ്‌നേഹികള്‍ക്കുള്ള ഗോവയുടെ ഉപഹാരമാണ് ഉട്ടോര്‍ദ ബീച്ച്. പ്രശാന്തമായ വൈകുന്നേരങ്ങളില്‍ കടല്‍ക്കരയിലൂടെ ഒരു നടത്തം. കടലില്‍ കുളികഴിഞ്ഞ് മണലില്‍ അല്‍പനേരത്തെ കിടക്കല്‍, ഇനിയും കൂടിയാല്‍ ഗോവയുടെ തനതുരുചിയുള്ള വിഭവങ്ങളും മദ്യവും അകത്താക്കി കുറച്ചുനേരം ബീച്ചില്‍ ഒരു ഉറക്കം. ഇത്രയുമാണ് തന്റെ അതിഥികള്‍ക്കായി ഉട്ടോര്‍ദ ബീച്ച് ഒരുക്കിയിരിക്കുന്നത്.
സ്വര്‍ണമണല്‍ വിരിച്ച ഉട്ടോര്‍ദ കടല്‍ത്തീരം വളരെ വൃത്തിയുള്ളതും മനോഹരവുമാണ്. ലോകപ്രശസ്തമായ ഗോവന്‍ ബീച്ചായ കോള്‍വയ്ക്ക് സമീപത്താണ് ഉട്ടോര്‍ദ ബീച്ച്. ലൈഫ്ഗാര്‍ഡുമാര്‍ കാവല്‍ നില്‍ക്കുന്ന ഉട്ടോര്‍ദയില്‍ ധൈര്യമായി കടലില്‍ ഇറങ്ങി കുളിക്കാമെന്ന സൗകര്യവുമുണ്ട്. കടല്‍ക്കരയില്‍ത്തന്നെയുള്ള മാര്‍ട്ടിന്‍സ് കോര്‍ണര്‍ പോലുള്ള ഷാക്കുകളും റസ്റ്റോറന്റുകളും സന്ദര്‍ശിക്കാന്‍ മറക്കരുത്.
കോള്‍വയില്‍ നിന്നും വാടക ബൈക്കിലോ കാബിലോ ഉട്ടോര്‍ദ ബീച്ചിലെത്താം. പനാജിയില്‍ നിന്നും ഏകദേശം 30 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. മജോര്‍ദ റെയില്‍വേ സ്റ്റേഷനാണ് ഉട്ടോര്‍ദ ബീച്ചിന് സമീപത്തുള്ളത്.



Click it and Unblock the Notifications