പശ്ചിമ സിക്കിം ജില്ലയിലെ പ്രശാന്ത സുന്ദരമായ പ്രദേശമാണ് ഉത്താറെയ്. ആകര്‍ഷകമായ ഈ സ്ഥലത്തേയ്‌ക്ക് കൂടുതല്‍ പേര്‍ എത്തി തുടങ്ങിയിട്ടില്ല. ഹിമാലയന്‍ മലനിരകളുടെ സൗന്ദര്യം പ്രത്യേകിച്ച് ശൈത്യകാലത്തെ മഞ്ഞ് മൂടിയ മലനിരകള്‍ ഇവിടെ നിന്നും ആസ്വദിക്കാന്‍ കഴിയും.
ഭൂമിശാസ്‌ത്രം
ഗെസിങ്, പെല്ലിങ്, ഡെന്റം എന്നിവിടങ്ങളില്‍ നിന്നും ഉത്താറെയിലേയ്‌ക്കെത്താന്‍ പറ്റും. സമുദ്ര നിരപ്പില്‍ നിന്നും 6600 അടി മുകളിലാണ് ഉത്താറെയ് സ്ഥിതി ചെയ്യുന്നത്. സിക്കിമിലെ തെക്കന്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഉത്താറെയിലേക്കുള്ള പാതയിലാണ് ഏഷ്യയിലെ രണ്ടാമത്തെ വലിയ പാലമായ സിങ്‌ഷോര്‍ പാലം.
വിനോദ സഞ്ചാര കേന്ദ്രങ്ങള്‍
കാഗ്‌ജു ഗുംഭ അഥവ ആശ്രമം, ഡെന്റാം കൊടുമുടി, മെയ്‌ന്‍ബസ് വെള്ളച്ചാട്ടം, ചിവ്യാഭാങ് ചുരം എന്നിവയാണിവിടെ കാണാനുള്ള പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍.



Click it and Unblock the Notifications