ഉത്തരകാശിയിലെ ഖര്‍സാലി ഗ്രാമത്തിലാണ് ശനിക്ഷേത്രമുള്ളത്.പുരാണത്തില്‍ ഹിന്ദു ദേവതയായ യമുനയുടെ സഹോദരന്‍ ശനിയാണ് ഇവിടത്തെ ആരാധനാമൂര്‍ത്തി.കരിങ്കല്ലിലും മരത്തിലുമായി അഞ്ച് നിലകളുള്ള ക്ഷേത്രം സമുദ്രനിരപ്പില് നിന്നും 7000 അടി മുകളിലാണുള്ളത്. പ്രകൃതിദുരന്തങ്ങളില്‍ നിന്നും രക്ഷ നേടാന്‍ മരം കൊണ്ട് നിര്‍മ്മിച്ച തൂണുകളിലാണ് ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്‍റെ ഏറ്റവും മുകളിലെ നിലയിലാണ് ഓടില്‍ താര്‍ത്ത ശനിവിഗ്രഹമുള്ളത്.



Click it and Unblock the Notifications