വൈശാലിയിലെ പുരാവസ്തുക്കളാണ് ഇവിടെ പ്രദര്‍ശിപ്പിക്കപ്പെടുന്നത്. 1971 ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയാണ് ഈ മ്യൂസിയം സ്ഥാപിച്ചത്. മനോഹരമായ ഒരു കിരീടവും, നെക്ലേസും, മറ്റ് ആഭരണങ്ങളും ധരിച്ച രൂപത്തിലുള്ള ബുദ്ധന്‍റെ ഒരു പ്രതിമ ഇവിടുത്തെ പ്രധാന കാഴ്ചയാണ്. പാല രാജവംശത്തിന്‍റെ ഭരണകാലത്താണ് ഇത് നിര്‍മ്മിക്കപ്പെട്ടത്.
ഭൂമിപാര്‍ശ്വ മുദ്രയില്‍ നില്‍ക്കുന്ന ബുദ്ധന്‍റെ തലയില്ലാത്ത ഒരു പ്രതിമ എടുത്ത് പറയേണ്ടതാണ്. സ്വാതന്ത്ര്യത്തിന് മുന്‍പുള്ള പുരാവസ്തു ശേഷിപ്പുകളുടെ വിപുലമായ ഒരു ശേഖരം നാട്ടുകാരനായ ഒരാളുടെ കൈവശം ഉണ്ടായിരുന്നത് ഇവിടെ പ്രദര്‍ശിപ്പിക്കുന്നു. ഇവ അദ്ദേഹം മ്യൂസിയത്തിന് സംഭാവന ചെയ്തവയാണ്.
വിഷ്ണു, ഉമ ശങ്കര്‍ തുടങ്ങിയവരുടെ പ്രതിമകളും, മനുഷ്യരൂപങ്ങളും, കുരങ്ങ്, പാമ്പ്, കുതിര, കാള തുടങ്ങിയവയുടെ രൂപങ്ങളും ഇവിടെയുണ്ട്. മധ്യകാലഘട്ടത്തിലെ മൗര്യ, ഗുപ്ത, കുഷാന, സംഘ വംശങ്ങളുടേതായ 2000 ഓളം പുരാവസ്തുക്കള്‍ ഇവിടെ പ്രദര്‍ശനത്തിനുണ്ട്.



Click it and Unblock the Notifications