വാല്‍പ്പാറയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയാണ് ഗണപതി ക്ഷേത്രം അഥവാ ചിട്ടി വിനായഗര്‍ ക്ഷേത്രം. ജയശ്രീ ടീ ഇന്‍ഡസ്ട്രീസിന്‍റെ കീഴിലാണ് ഇത്. മുംബൈയിലെ സിദ്ധി വിനായഗര്‍ ക്ഷേത്രത്തിലെ ഗണപതി വിഗ്രഹത്തിന് സമാനമായ രൂപമാണ് ഇവിടെയും. മറ്റൊരു പ്രത്യേകത വിഗ്രഹമിരിക്കുന്ന ക്ഷേത്രം ഒറ്റ മാര്‍ബിള്‍ കല്ലില്‍ കൊത്തിയതാണ് എന്നതാണ്. കണ്ണെത്താത്തിടത്തോളം പരന്ന് കിടക്കുന്ന തേയിലത്തോട്ടങ്ങള്‍ക്ക് നടുവിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വാല്‍പ്പാറയിലെ ബാലാജി ക്ഷേത്രവും ഇതിന് സമാനമാണ്. സന്ദര്‍ശകര്‍ക്ക് പ്രകൃതി ഭംഗിയുടെ അപൂര്‍വ്വ കാഴ്ച ഒരുക്കുന്ന ഒരിടമാണിത്.



Click it and Unblock the Notifications