പ്രകൃതിമനോഹരമായ ഒരിടമാണ് അണ്ണൈ വേളാങ്കണ്ണി ചര്‍ച്ച്. വാല്‍പ്പാറയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ അകലെയുള്ള ഈ പള്ളി 2003 ല്‍ പുതുക്കിപ്പണിതതാണ്. വാര്‍ഷികതിരുനാള്‍ നടക്കുന്ന സെപ്തംബര്‍ മാസമാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യം. എല്ലാ വര്‍ഷവും സെപ്തംബര്‍ എട്ടിന് ആഘോഷിക്കുന്ന തിരുനാള്‍ ഈ പ്രദേശത്തെ ഒരു പ്രധാന ഉത്സവമാണ്. എല്ലാക്കാലത്തും സന്ദര്‍ശകര്‍ ഇവിടെയെത്തുന്നു. ശാന്തമായി ധ്യാനത്തിന് പറ്റുന്ന ഒരിടമാണിവിടം. വേളാങ്കണ്ണി മാതാവാണ് ഇവിടെ ആരാധിക്കപ്പെടുന്നത്.