വാല്‍പ്പാറയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള ഗ്രാസ് ഹില്‍സ് ഇന്ദിരാഗാന്ധി വന്യമൃഗം സംരക്ഷണകേന്ദ്രത്തിന്‍റെ പരിധിയിലാണ്. വൈല്‍ഡ് ലൈഫ് ഡിപ്പര്‍ട്മെന്‍റിലെ വാര്‍ഡന്‍റെ അനുമതിയോട് കൂടിയേ ഗ്രാസ് ഹില്‍സില്‍ പ്രവേശിക്കാനാവൂ. അനേകം സസ്യ ജീവ ജാലങ്ങളുടെ ആവാസ കേന്ദ്രമാണിവിടം.
ഹരിതഭംഗിയാര്‍ന്ന വനമേഖലയുടെ ദൃശ്യങ്ങളാണ് ഇവിടെ സന്ദര്‍ശകരെ കാത്തിരിക്കുന്നത്. വനവും ഗിരിശൃംഘങ്ങളും ഒന്നുചേര്‍ന്ന് കിടക്കുന്ന പ്രദേശമാണിത്. ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യമായ കാലം ജനുവരി മുതല്‍ മെയ് വരെയാണ്. സമുദ്രനിരപ്പില്‍ നിന്ന് 2400 മീറ്റര്‍ ഉയരത്തിലാണ് ഈ സ്ഥലം.



Click it and Unblock the Notifications