വാല്‍പ്പാറയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് നിരാര്‍ ഡാം. ജലവൈദ്യുത പദ്ധതിയുടെ ഭാഗമായാണ് ഈ ഡാം നിര്‍മ്മിച്ചിരിക്കുന്നത്. തമിഴ്നാട്ടിലേക്കും, കേരളത്തിലേക്കും ജലസേചനത്തിനും ഈ ഡാം ഉപയോഗപ്പെടുത്തുന്നുണ്ട്. വാല്‍പ്പാറക്കുടുത്തുള്ള മൂന്ന് ഡാമുകളാണ് ഷോളയാര്‍ ഡാം, ആളിയാര്‍ ഡാം, നിരാര്‍ ഡാം എന്നിവ. കൊടൈക്കനാലിലേതിന് സമാനമായ ഒരു വെള്ളച്ചാട്ടവും ഡാമിന് സമീപത്തായുണ്ട്. ഇടതൂര്‍ന്ന വനത്തിനുള്ളിലായാണ് ഡാമും, വൈദ്യുതോത്പാദന കേന്ദ്രവും സ്ഥിതി ചെയ്യുന്നത്. ഡാം സ്വഭാവിക പ്രകൃതി ഭംഗിക്ക് കോട്ടം വരുത്തുന്നില്ല എന്നത് എടുത്ത് പറയേണ്ടതാണ്. തീര്‍ച്ചായും വാല്‍പ്പാറയില്‍ കണ്ടിരിക്കേണ്ടുന്ന സ്ഥലമാണ് നിരാര്‍ ഡാം.



Click it and Unblock the Notifications