വാരണാസിയിലെ പ്രമുഖ ഹൈന്ദവ സന്യാസി വിഭാഗമായ ജൂണാ അഘാരക്ക് സമീപമാണ് ഹനുമാന്‍ ഘാട്ട് സ്ഥിതി ചെയ്യുന്നത്. രാമന്‍ തന്‍െറ ഏറ്റവും വിശ്വസ്ത ഭക്തനായിരുന്ന ഹനുമാനെ ആദരിക്കുന്നതിനായി നിര്‍മിച്ച ഇവിടം നേരത്തേ രാമേശ്വരം എന്നാണ് അറിയപ്പെട്ടിരുന്നത്.
ശാരീരിക ശക്തിയുടെ പര്യായമാണ് ഹനുമാന്‍ എന്നതിനാല്‍ ബോഡീ ബില്‍ഡര്‍മാരും മല്ലയുദ്ധക്കാരും കൂടുതല്‍ തമ്പടിക്കുന്ന സ്ഥലമാണ് ഇവിടം. മല്ലയുദ്ധക്കാരും മറ്റും പ്രദര്‍ശനങ്ങളും മല്‍സരങ്ങളും നടത്തുന്ന തുറന്ന മുറ്റമോ പ്രത്യേക മൈതാനമോ ആണ് അഘാര എന്ന് അറിയപ്പെടുന്നത്. വൈഷ്ണവ വിഭാഗത്തില്‍പ്പെടുന്ന നസ്യാസിയും കൃഷ്ണ ഭക്തനുമായ വല്ലഭാചാര്യയുടെ വാസ സ്ഥലങ്ങളില്‍ ഒന്നാണ് ഇവിടം എന്നും കരുതുന്നു.
സന്യാസിയും കവിയുമായ തുളസീദാസ് സ്ഥാപിച്ച ക്ഷേത്രവും കാഞ്ചി കാമകോടി പീഠം സ്ഥാപിച്ച ശങ്കരാചാര്യ മഠവും ഇവിടെയുണ്ട്. മഠത്തിന്‍െറ ഭാഗമായ കാമകോടീശ്വര ക്ഷേത്രം സഞ്ചാരികള്‍ക്ക് ആകര്‍ഷകമാണ്.



Click it and Unblock the Notifications