ഗംഗാ നദീ തീരത്താണ് രാം നഗര്‍ കോട്ടയും മ്യൂസിയവും. പതിനേഴാം നൂറ്റാണ്ടില്‍ രാജാ ബല്‍വന്ത് സിംഗ് ആണ് താമസത്തിനായി ഈ കോട്ട നിര്‍മിച്ചത്. മഹാഭാരതം രചിച്ച വേദവ്യാസന്‍ ധ്യാനത്തിലേര്‍പ്പെട്ടത് രാംനഗറിലാണെന്നാണ് ഐതിഹ്യം. ഇതിനുശേഷം ഈ പ്രദേശം വ്യാസ് കാശി എന്ന പേരിലും അറിയപ്പെട്ടു. സെപ്തംബര്‍ ഒക്ടോബര്‍ മാസങ്ങളിലായി നടക്കുന്ന 31 ദിവസം ദൈര്‍ഘ്യമുള്ള രാംലീല നഗരത്തിന്‍െറ ആഘോഷമായാണ് കൊണ്ടാടുന്നത്. മനോഹരമായ കൊത്തുപണികള്‍ ചെയ്ത ബാല്‍ക്കണികളും ഗാംഭീര്യം തുളുമ്പുന്ന പവലിയനുകളും മ്യൂസ



Click it and Unblock the Notifications