വര്‍ക്കല ബീച്ച്, വര്‍ക്കല

വര്‍ക്കല ബീച്ച് തിരുവനന്തപുരത്ത് നിന്ന് 54 കിലോമീറ്റര്‍ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്നു. ഇവിടത്തെ വാവുബലി പ്രസിദ്ധമാണ്. ഒന്നാം നൂറ്റാണ്ടിന്റെ അവസാനകാലം മുതല്‍ അനുഷ്ഠിച്ച് വരുന്ന ഒരു ഹൈന്ദവ ആചാരമാണ് വാവുബലി. 2000 വര്‍ഷം പഴക്കമുള്ള ശ്രീ ജനാര്‍ദ്ദനസ്വാമി ക്ഷേത്രത്തിന്റെ സാമീപ്യമാണ് ഈ കടല്‍തീരത്തെ പുണ്യഭൂമിയായി സങ്കല്പി ക്കാന്‍ കാരണമാകുന്നത്.പ്രകൃതി ചികിത്സാ കേന്ദ്രത്തിന് പുറമെ ഔഷധ ശക്തിയുള്ള ഒരരുവിയും ഇവിടെയുണ്ട്. ഇതില്‍ കുളിക്കുന്നത് പുണ്യമാണെന്ന് വിശ്വസിച്ച് ധാരാളം ആളുകള്‍ ഇവിടം സന്ദര്‍ശിക്കുന്നു.

വോളിബോള്‍ കളിക്കാനും നീന്താനും സര്‍ഫിംങിനും ഇവിടെ അവസരമുണ്ട്. അസ്തമയശോഭ ആസ്വദിച്ച് മണല്‍ പരപ്പില്‍ അലസമായ് നടക്കാം. ഷോപ്പിംങ് വേണ്ടവര്‍ക്ക് അതുമാവാം.കടലിനോട് ചേര്‍ന്ന് കിടക്കുന്ന കുന്നിന്‍ചെരുവിനെ നോര്‍ത്ത് ക്ലിഫെന്നും സൌത്ത് ക്ലിഫെന്നും വേര്‍തിരിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ ഭക്ഷണത്തിന്റെ രുചിവൈവിധ്യം നിങ്ങള്‍ക്കിവിടെ അനുഭവവേദ്യമാക്കം. ഇസ്രയേലി, ചൈനീസ്, കോണ്ടിനെന്റല്‍, ഇറ്റാലിയന്‍ ഭക്ഷണങ്ങള്‍ നോര്‍ത്ത് ക്ലിഫിലെ കഫേകളില്‍ ലഭ്യമാണ്. ഈ ബീച്ച് സന്ദര്‍ശിക്കാന്‍ ഏറ്റവും ഉചിതമായ സമയം നവംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ്.

Please Wait while comments are loading...