പാപനാശം കടല്‍ത്തീരം, വര്‍ക്കല

ഹോം » സ്ഥലങ്ങൾ » വര്‍ക്കല » ആകര്‍ഷണങ്ങള് » പാപനാശം കടല്‍ത്തീരം

തിരുവനന്തപുരത്ത്‌നിന്ന് 45 കിലോമീറ്റര്‍ അകലെയുള്ള പാപനാശം ബീച്ച് ഒരു പവിത്ര തീരമായ് കരുതിപ്പോരുന്നു. പാപനാശം (സിന്‍ ഡിസ്‌ട്രോയെര്‍) എന്ന സ്ഥലപ്പേര്‍ സൂചിപ്പിക്കുന്ന പോലെ ഇവിടത്തെ ശുദ്ധജല അരുവിയില്‍ കുളിക്കുന്നത് പാപങ്ങളില്‍ നിന്ന് മുക്തി നേടാന്‍ ഇടയാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. മരിച്ചുപോയ ബന്ധുക്കളുടെ ചിതാഭസ്മം നിമജ്ജനം ചെയ്യാന്‍ ഒരുപാട് വിശ്വാസികള്‍ ഈ തീരത്തണയുന്നു. ഭസ്മം നീരിലൊഴുക്കി വെള്ളത്തില്‍ ഒന്ന് മുങ്ങിനിവരുന്നത് പുണ്യമാണെന്ന് അവര്‍ കരുതുന്നു.

ഈ തീരത്തെ കുറിച്ചുള്ള ഐതിഹ്യം ഇങ്ങനെയാണ്. ഒരുകൂട്ടം ഭക്തര്‍ ഒരിക്കല്‍ നാരദമുനിയെ ദര്‍ശിക്കാനെത്തി. തങ്ങള്‍ ചെയ്ത തെറ്റുകള്‍ ഏറ്റുപറഞ്ഞു. നാരദമുനി തന്റെ വല്‍ക്കലം എടുത്തെറിഞ്ഞ് അത് പതിക്കുന്നിടത്തെ കടല്‍ത്തീരത്ത് പോയ് പ്രായശ്ചിത്ത കര്‍മ്മങ്ങള്‍ അനുഷ്ഠിക്കാന്‍ ആവശ്യപ്പെട്ടു. വല്‍ക്കലം പതിച്ച ഇടമായതിനാലാണ് ഈ പ്രദേശത്തിന് ഈ പേരു വന്നത്.തെങ്ങോലകളാല്‍ ചുറ്റപ്പെട്ട പാപനാശം ബീച്ചില്‍ നിന്ന്‌കൊണ്ട് അസ്തമന ഭംഗി ആസ്വദി ക്കുന്നത് അപൂര്‍വ്വമായ അനുഭൂതിയാണ്.

Please Wait while comments are loading...