ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് ബസലിക്ക എന്ന് അറിയപ്പെടുന്ന പള്ളിയാണ് വേളാങ്കണ്ണിയിലെ ഏറ്റവും വലിയ ആകര്‍ഷണം. പതിനാറാം നൂറ്റാണ്ടില്‍ ഓല മേഞ്ഞ ഒരു കെട്ടിടത്തില്‍ ഓരു ചാപ്പല്‍ ആയാണ് ബസലിക്ക പ്രവര്‍ത്തനം തുടങ്ങിയത്. 1771ല്‍ ഇതൊരു ഇടവകപ്പള്ളിയായി മാറി. 1962ല്‍ പോപ്പ് ജോണ്‍ ഇരുപത്തി മൂന്നാമന്‍ പള്ളിക്ക് ചെറിയ ബസലിക്ക എന്ന പ്രത്യേക സ്ഥാനം നല്‍കി.
രാവിലെ അഞ്ച് മണി മുതല്‍ രാത്രി ഒമ്പത് മണി വരെ പള്ളി തുറന്നിരിക്കും. പ്രത്യേക സമയങ്ങളിലായി തമിഴ്, മലയാളം, ഇംഗ്‌ളീഷ് എന്നീ ഭാഷകളില്‍ പ്രാര്‍ത്ഥനയും നടക്കും. നൊവേന, ജപമാല, സന്ധ്യാ പ്രാര്‍ത്ഥന എന്നിവ വൈകുന്നേരം ആറുമണിക്ക് നടത്തുന്നു. 1974-75 കാലഘട്ടത്തില്‍ ഫ്രാന്‍സിലെ ലൂര്‍ദ്ദ് പള്ളിയുടെ മാതൃകയില്‍ ബസലിക്കയില്‍ നിര്‍മ്മാണം നടത്തുകയുണ്ടായി. ഇത് വേളാങ്കണ്ണി പള്ളിക്ക് കിഴക്കിന്റെ ലൂര്‍ദ്ദ് എന്ന പേര് നേടിക്കൊടുത്തു. സെപ്തംബറിലെ ഉത്സവസമയത്തും ക്രിസ്‌മസിനോട് അനുബന്ധിച്ചും ധാരാളം വിശ്വാസികള്‍ ഇവിടെ തീര്‍ത്ഥാടനം നടത്താറുണ്ട്.



Click it and Unblock the Notifications