ആനൈക്കട്ട് താലൂക്കിലാണ് വിരിചിപ്പുറം എന്ന ഗ്രാമം. വെല്ലൂര്‍ ജില്ലയിലാണ് ഇത്. നിര്‍മാണചാതുരിക്ക് പേരുകേട്ട മാര്‍ഗബന്ധേശ്വര്‍ ക്ഷേത്രമാണ് വിരിചിപ്പുറത്തെ പ്രശസതമാക്കുന്നത്. 1300 വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രത്തിന്റെ ഗോപുരങ്ങളും കല്ലില്‍ പതിച്ച എഴുത്തുകളും വിശേഷങ്ങളാണ്. വെല്ലൂരില്‍ നിന്നും 15 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. വെല്ലൂരിലെ ജലകണ്‌ഠേശ്വര്‍ ക്ഷേത്രത്തില്‍ നിന്നും ഇവിടേക്ക് പാതാളമാര്‍ഗം വഴിയുണ്ട് എന്ന് കരുതപ്പെടുന്നു. ക്ഷേത്രത്തിനകത്തായി സിംഹ ടാങ്ക് എന്ന പേരില്‍ വലിയൊരു കുളമുണ്ട്. രണ്ട് കല്യാണമണ്ഡപങ്ങളും മനോഹരമായ കൂറ്റന്‍ ഗോപുരവുമാണ് ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത.



Click it and Unblock the Notifications