വയനാട്ടിലെ പ്രശസ്തമായ ഒരു ആകര്‍ഷണകേന്ദ്രമാണ് ഫാന്റം റോക്ക്. വയനാട്ടിലെത്തുന്ന സഞ്ചാരികള്‍ നിര്‍ബന്ധമായും സന്ദര്‍ശിച്ചിരിക്കേണ്ട ഒരു സ്ഥലമാണിത്. പ്രകത്യാല്‍ത്തന്നെ തലയോട്ടിയുടെ ആകൃതിയിലുള്ള പാറക്കൂട്ടമാണിത്. ചിങ്കേരി മല എന്നും പ്രദേശവാസികള്‍ ഫാന്റം റോക്കിനെ വിളിക്കാറുണ്ട്. ട്രക്കിംഗിനും ക്യാംപിങിനും ഏറെ അനുയോജ്യമായ ഒരിടമാണിത്. കല്‍പ്പറ്റയും സുല്‍ത്താന്‍ ബത്തേരിയുമാണ് ഫാന്റം റോക്കിന് സമീപമുള്ള രണ്ട് പ്രധാന നഗരങ്ങള്‍. കല്‍പ്പറ്റയിലേക്ക് 25ഉം സുല്‍ത്താന്‍ ബത്തേരിയിലേക്ക് 10 കിലോമീറ്ററും ദൂരമാണുള്ളത്.



Click it and Unblock the Notifications