സമുദ്ര നിരപ്പില്‍ നിന്നും 999 മീറ്റര്‍ മുകളിലാണ് അര്‍ബെല്ല കൊടുമുടി. അസനാന്‍ഗ്രി ഗ്രാമത്തില്‍ ടൂറയുടെ വടക്ക് കിഴക്കന്‍ അതിര്‍ത്തിയിലെ ഗുവാഹത്തി-ടൂറ പാതയിലാണ് കൊടുമുടി സ്ഥിതി ചെയ്യുന്നത്. നിരവധി സസ്യ, ജന്തു ജാലങ്ങളാല്‍ സമ്പന്നമാണിവിടം. നിരവധി ഓര്‍ക്കിഡുകളും കുറ്റിച്ചെടികളും ഇവിടെ കാണാന്‍ കഴിയും. ഇതിന് പുറമെ നിരവധി പക്ഷികളും ഇവടെയുണ്ട്. കൊടുമുടിയുടെ മുകളില്‍ നിന്നു നോക്കിയാല്‍ പ്രദേശം പൂര്‍ണമായി കാണാം. മലകള്‍ ഒന്നിന് മീതെ ഒന്നായി ചേര്‍ന്ന ചക്ര വാളം തൊട്ട് കിടക്കുന്ന കാഴ്‌ച അതിമനോഹരമാണ്.
ബ്രിട്ടീഷുകാരുടെ കാലത്ത് പണികഴിപ്പിച്ച വിശ്രമ കേന്ദ്രം ഇപ്പോഴും സന്ദര്‍ശകര്‍ക്ക് തങ്ങാനുള്ള സൗകര്യങ്ങള്‍ നല്‍കുന്നുണ്ട്. സാഹസിക യാത്രകള്‍ ഇഷ്‌ടപെടുന്നവര്‍ക്ക് 40 കിലോമീറ്ററോളം മലകയറിയാല്‍ കൊടുമുടിയുടെ മുകളിലെത്താം. ഷില്ലോങില്‍ നിന്നും ഗുവാഹത്തിയില്‍ നിന്നും എല്ലാ ദിവസവും വില്യം നഗറിലേക്ക് ( ഗാരോ ഹില്‍സ്) ബസ് സര്‍വീസുണ്ട്.



Click it and Unblock the Notifications