ടൂറയിലെ ജനങ്ങളുടെ പ്രധാന പിക്‌നിക് സ്ഥലമാണ് ചിബ്രാഗ്രി. ആന്തൂറിയം തോട്ടത്തില്‍ നിന്നും ഏകദേശം 25 കിലോമീറ്റര്‍ ദൂരം ഇവിടേയ്‌ക്കുണ്ടാകം. അരമണിക്കൂറിനടുത്ത് യാത്ര വേണ്ടി വരും. ഗന്‍ഗോല്‍ നദിയും റോണ്‍ഗ്രം നദിയും ചിബ്രാഗ്രിയില്‍ വച്ച് സംഗമിച്ച് റോണ്‍ഗ്രാം, ഗരോബാധ, അസ്സാമിലെ മാന്‍കാചാര്‍ എന്നിവിടങ്ങളിലേയ്‌ക്ക് ഒഴുകുന്നു. പന്നീട് ബ്രഹ്മപുത്രയില്‍ സംഗമിച്ച് ബംഗാള്‍ ഉള്‍ക്കടലില്‍ എത്തിച്ചേരും. നീന്താന്‍ അനുയോജ്യമായ സ്ഥലമാണ്. വിശാലമായ മണല്‍തീരത്ത് പിക്‌നികിനെത്തുന്നവര്‍ നിരവധിയാണ്. ഏറ്റവും മുകളിലായി ഒരു വ്യൂപോയിന്റ് നിര്‍മ്മിച്ചിട്ടുണ്ട്. ടൂറയില്‍ നിന്നും ബസില്‍ ചിബ്രാഗ്രിയിലെത്തിച്ചേരാം.



Click it and Unblock the Notifications