ചിനാബാത് ഗ്രാമത്തിന് സമീപമുള്ള മനോഹരമായ ചെറിയ വെള്ളച്ചാട്ടമാണ് റോങ്ബാങ് ഡെയര്‍. ടൂറ- അസനാന്‍ഗ്രി-വില്യം നഗര്‍ സംസ്ഥാന പാതയുടെ വലത് വശത്ത് സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം കാണാന്‍ നിരവധി പേര് എത്താറുണ്ട്. വര്‍ഷകാലത്ത് വളരെ മനോഹരമാണ് ഈ വെള്ളച്ചാട്ടം കാണാന്‍ .
വെള്ളച്ചാട്ടത്തിന്റെ ഇരു കരകളിലും മുളങ്കാടുകളാണ്. ഇവിടെ താമസിക്കണമെന്നാഗ്രഹിക്കുന്നവര്ക്ക് സമീപ നഗരമായ ടൂറയില്‍ ഗസ്റ്റ് ഹൗസുകളും ഹോട്ടലുകളുമുണ്ട്. ടൂറയില്‍ നിന്നും കാബ് വിളിച്ച് വളരെ എളുപ്പം റോങ്ബാങ് ഡെയറിലെത്താം