മരിച്ച് പോയ കുടുംബാംഗത്തിന്റെ ഓര്‍മ്മയ്‌ക്കായി പണികഴിപ്പിക്കുന്ന സ്‌മാരക തൂണാണ് കിമ സോങ്.ശവസംസ്‌കാരം കഴിഞ്ഞ ഉടന്‍ തന്നെയാണ് ഇത് ചെയ്യുന്നത്. വീടിന്റെ മുന്‍വശത്താണ് സാധാരണയായി കിമ സോങ പണിയുക.
മരിച്ചയാളിനെ പ്രതിനിധീകരിക്കുന്നതിനായി മനുഷ്യരൂപത്തില്‍ തൂണ്‍ ഉണ്ടാക്കി വസ്‌ത്രങ്ങളും ആഭരണങ്ങളും ധരിപ്പിക്കും. കുടുംബാംഗങ്ങളോടുള്ള ഗാരോ ജനതയുടെ ബഹുമാനത്തിന്റെയും ഇഷ്‌ടത്തിന്റെയും പ്രതീകമാണിത്. മരിച്ച് പോയവരെ അവര്‍ മറന്ന് കളയുന്നില്ല. മരിച്ചുപോയവര്‍ എല്ലാപ്പോഴും അവരുടെ ഹൃദയത്തിലുണ്ടെന്നുള്ളതിന്റെ പ്രതീകമായിട്ടാണ് സ്‌മാരകങ്ങള്‍ പണിയുന്നത്. ഗാരോ ഗ്രാമത്തിലെ എല്ലാ വീടുകളിലും കിമ സോങ കാണാന്‍ കഴിയും. ഷില്ലോങില്‍ നിന്നും ടൂറിസ്റ്റ് ബസ് ബുക്ക് ചെയ്‌ത് ഗാരോ ഹില്‍സില്‍ എത്തിച്ചേരാം.



Click it and Unblock the Notifications