പനമരങ്ങളാല് ചുറ്റപ്പെട്ട മനോഹരാമയ വലിയ കുളമാണ് കാട്ടാ ബീല്. മീന്‍പിടുത്തത്തിനും പിക്നികിനും അനുയോജ്യമായ സ്ഥലമാണിത്. ടൂറയില്‍ നിന്നും 70 കിലോമീറ്റര്‍ അകലെ ടൂറ-ഗരോബാധ-അംബാതിഗിരി-മഹേന്ദ്രഗാന്ജി റോഡില്‍ നോഗോര്പാറയ്ക്ക് സമീപത്തായാണ് ഈ മനോഹരമായ കുളം സ്ഥിതി ചെയ്യുന്നത്. ഗാരോസിലെ ലെങ്ത രാജയുടെ ഉത്തരവ് പ്രകാരം കുഴിച്ചതാണ് ഈ കുളം എന്നാണ് പറയപ്പെടുന്നത്. മുറിച്ച എന്നര്‍ത്ഥം വരുന്ന കാട്ട, തടാകം എന്നര്‍ത്ഥം വരന്ന ബീല് എന്നീ പദങ്ങളില്‍ നിന്നാണ് കാട്ടാ ബീല് എന്ന് പേരുണ്ടായത്. വേനല്‍ക്കാലത്ത് പിക്നിക്കിന് അനുയോജ്യമായ സ്ഥലമാണിവിടം.
പനതോട്ടത്താല് ചുറ്റപ്പെട്ട് കിടക്കുന്ന ഒരു ഹെക്ടറോളം സ്ഥലത്ത് കാട്ടാബീല് വ്യാപിച്ച് കിടക്കുന്നു. ഗാരോ ബാപ്റ്റിസ്റ്റ് പള്ളിയ്ക്കാണ് നിലവില്‍ ഇതിന്റെ ചുമതല. മീന്‍പിടുത്തത്തിനുള്ള അവകാശം ലേലം ചെയ്യുന്നതിനും കുളത്തിന്റെ അറ്റകുറ്റ പണികള്‍ ചെയ്യുന്നതിനുമുള്ള ചുമതല പള്ളിക്കാണ്. ഷില്ലോങില്‍ നിന്നും സ്വകാര്യ കാബ് വിളിച്ച് പോകുന്നതാണ് കാട്ടാ ബീലിലെത്താനുള്ള എളുപ്പ മാര്‍ഗ്ഗം. ഗുവാഹതി-ടൂറ,ഷില്ലോങ് ടൂറ പാതയിലുള്ള ട്രാന്‍സ്പോര്‍ട് ബസിലും ഇവിടെയെത്താം.