ടൂറയില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയുള്ള പ്രശസ്‌തമായ പിക്‌നിക് പ്രദേശമാണ് റോംബാഗ്രി. ഇവിടുത്തെ ഗ്രാമവാസികള്‍ സിംസാങ് നദിയില്‍ വളരെ മനോഹരമായൊരു കുളം സംരക്ഷിക്കുന്നുണ്ട്. സ്‌ഫടികം പോലെ തെളിഞ്ഞ ഈ വെള്ളത്തില്‍ മീനുകള്‍ കൂട്ടമായി നീന്തുന്നത് കാണാന്‍ കഴിയും. ഇത് കാണാനായി നിരവധി പേര്‍ ഇവിടെ എത്താറുണ്ട്. റോംബാഗ്രിയ്‌ക്ക് ചുറ്റുമായി നിരവധി പിക്‌നിക് കേന്ദ്രങ്ങള്‍ ഉണ്ട്. സാധാരണയായി വളരെ ശാന്തമായ പ്രദേശമാണിവിടം.എന്നാല്‍, ക്രിസ്‌തുമസ്, പതുവര്‍ഷം ദിവസങ്ങളില്‍ സന്ദര്‍ശകരുടെ വന്‍ തിരക്കായരിക്കും അനുഭവപ്പെടുക. വില്യം നഗര്‍-ടൂറ പിഡബ്ല്യുഡി റോഡില്‍ സ്ഥിതി ചെയ്യുന്ന റോംബാഗ്രിയിലെക്ക് ടാക്‌സിയും ടൂറിസ്റ്റ് വാഹനങ്ങളും കിട്ടും.



Click it and Unblock the Notifications