വെസ്റ്റ് ഗാരോ ഹില്‍സിന്റെ ജില്ലാ ആസ്ഥാനമായ ടൂറ മേഘാലയയിലെ രണ്ടാമത്തെ വലിയ പട്ടണമാണ്. ടൂറ കൊടുമുടിക്ക് നേരെ താഴെയായി ടൂറ മലനിരയിലാണ് പട്ടണം സ്ഥിതി ചെയ്യുന്നത്. മലയില്‍ വസിച്ച് തദ്ദേശ വാസികളെ അനുഗ്രഹിക്കുന്ന ദൈവമായ ഗുരാമയില് നിന്നാണ് പട്ടണത്തിന് ഈ പേര് ലഭിച്ചത്. ഈ മേഖലയുടെ നിയന്ത്രണം ഏറ്റെടുത്ത ബ്രിട്ടീഷ്കാര് തെറ്റായി ഉച്ചരിച്ച് ടൂറ എന്നായി മാറിയതാണ് പിന്നീട്.
ഹരിതാഭമാര്‍ന്ന താഴ് വാരങ്ങള്‍ ചുറ്റുമുള്ള മനോഹരമായ ഈ പട്ടണം സന്ദര്‍ശകര്‍ക്ക് തങ്ങാന്‍ പറ്റിയ സ്ഥലമാണ്. ബാല്പാക്രാം,നോക്റെക്, സിജു ഗുഹ തുടങ്ങി നിരവധി സ്ഥലങ്ങള്‍ ഇവിടെ നിന്നും കാണാനുണ്ട്. നിരവധി വെള്ളച്ചാട്ടങ്ങള്‍ ഈ പട്ടണത്തിലുണ്ട്. ഗാരോഹില്സിന്റെ സ്മരണ നിലനിര്‍ത്താന്‍ സഹായിക്കുന്ന നിരവധി കരകൗശല വസ്തുക്കള്‍ ഇവിടെ നിന്നും വാങ്ങാന്‍ കിട്ടും.