തൂത്തുക്കുടിയില്‍ നിന്നും കന്യാകുമാരിയിലേയ്ക്കുള്ള റൂട്ടില്‍ 76 കിലോമീറ്റര്‍ മാറിയാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. 150 വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രത്തില്‍ ദസറയോടനുബന്ധിച്ച് പത്തുദിവസം നീളുന്ന ആഘോഷങ്ങള്‍ നടക്കാറുണ്ട്. ഇക്കാലത്താണ് ഇവിടെ ഏറ്റവും കൂടുതല്‍ തിരക്കനുഭവപ്പെടുന്നത്. തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉത്സവ സമയത്ത് ഇവിടെ നാടോടി നര്‍ത്തകര്‍ എത്തി പരിപാടികള്‍ അവതരിപ്പിക്കാറുണ്ട്.