വൃന്ദാവനത്തില്‍ സ്ഥിതി ചെയ്യുന്ന വളരെ പ്രശസ്തമായ പുരാതന ഹിന്ദു ക്ഷേത്രമാണ് രാധ രാമന് ക്ഷേത്രം. 1542 ല്‍ പണികഴിപ്പിച്ച ഈ ക്ഷേത്രം വൃന്ദാവനത്തിലെ ഏറ്റവും പവിത്രമായ ക്ഷേത്രങ്ങളില്‍ ഒന്നായിട്ടാണ് കണക്കാക്കപ്പെടുന്നത്.
ആദ്യകാല ഇന്ത്യന്‍ കല,സംസ്കാരം , മതം എന്നിവയുടെ മഹത്വം കാണിച്ചു തരുന്നമനോഹര കൊത്തുപണികളാണ് ക്ഷേത്രത്തിലുള്ളത്. ഗോപാല ഭട്ട ഗോസ്വാമിയുടെ നിര്‍ദ്ദേശ പ്രകാരം പണികഴിപ്പിച്ച ക്ഷേത്രത്തിന്റെ പണി പൂര്‍ത്തായാക്കാന്‍ നിരവധി വര്‍ഷങ്ങളെടുത്തു. നിരവധി പരിഷ്കാരങ്ങളും പുനര്‍നിര്‍മാണവും ക്ഷേത്രത്തില്‍ പിന്നീട് നടത്തിയിട്ടുണ്ട്.