ലോകപ്രശസ്തമായ ക്രൈസ്തവ ആരാധനാലയമാണ് ആദിലാബാദിലെ സെന്റ് ജോസഫ് കത്തീഡ്രല്‍. ആന്ധ്രപ്രദേശിലെ ഏറ്റവും മനോഹരമായ കത്തീഡ്രല്‍ എന്ന പേരും ഈ പള്ളിയ്ക്ക് തന്നെയാണ്. എല്ലാമതവിഭാഗക്കാരും എത്തുന്നൊരു സ്ഥലമാണിത്. കുര്‍ബാനകളില്‍ പങ്കെടുക്കാനും കുമ്പസരിയ്ക്കാനുമെല്ലാമായി നൂറുകണക്കിന് ഭക്തരാണ് ഇവിടെ എത്താറുള്ളത്. വളരെ ശാന്തത ലഭിയ്ക്കുന്ന രീതിയിലാണ് പള്ളിയുടെ അകത്തളങ്ങളും മറ്റും തീര്‍ത്തിരിക്കുന്നത്. പള്ളിയ്ക്ക് പുറത്താണെങ്കില്‍ മനോഹരമായ പൂന്തോട്ടവുമുണ്ട്. പൂന്തോട്ടത്തിലെ ഇരിപ്പിടങ്ങളില്‍ ബൈബിള്‍വായിച്ചും ധ്യാനിച്ചും ഇരിയ്ക്കുന്നവരെ കാണാം.



Click it and Unblock the Notifications