Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അഗര്‍ത്തല » ആകര്‍ഷണങ്ങള് » അഖൗരാ അതിര്‍ത്തി

അഖൗരാ അതിര്‍ത്തി, അഗര്‍ത്തല

37

ത്രിപുര ഒരു അതിര്‍ത്തി സംസ്ഥാനമാണ്‌. അതിര്‍ത്തി മേഖലയോട്‌ ചേര്‍ന്നാണ്‌ തലസ്ഥാനമായ അഗര്‍ത്തല സ്ഥിതി ചെയ്യുന്നത്‌. ഇന്ത്യയും ബംഗ്‌ളാദേശും ചേരുന്ന സ്ഥലമാണ്‌ അഖൗരാ അതിര്‍ത്തി. ഇന്ത്യയ്‌ക്കും ബംഗ്‌ളാദേശിനും ഇടയില്‍ നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളുടെയും കവാടം കൂടിയാണ്‌ അഖൗരാ അതിര്‍ത്തി. ബംഗ്‌ളാദേശില്‍ നിന്നുള്ള വിനോദസഞ്ചാരികളില്‍ അധികവും ഇന്ത്യയിലേക്ക്‌ എത്തുന്നതും ഈ അതിര്‍ത്തി മേഖല വഴിയാണ്‌.

ഇന്ത്യാ-പാക്‌ വിഭജനത്തിന്‌ മുമ്പ്‌ അഗര്‍ത്തലയ്‌ക്കും കിഴക്കന്‍ ബംഗാളിനും ഇടയ്‌ക്ക്‌ സ്ഥിരം ട്രെയിന്‍ സര്‍വ്വീസ്‌ ഉണ്ടായിരുന്നു. രാജ്യത്തിന്റെ ഭാഗമായിരുന്ന കിഴക്കന്‍ ബംഗാളിലെ ജനങ്ങളെ സംബന്ധിച്ച്‌ ജീവനാഡിയായിരുന്നു ഈ ട്രെയിന്‍ സര്‍വ്വീസ്‌. സ്വാതന്ത്ര്യത്തിന്‌ മുമ്പ്‌ ബംഗ്‌ളാദേശില്‍ (പഴയ കിഴക്കന്‍ ബംഗാള്‍) നിന്ന്‌ വളരെ എളുപ്പത്തില്‍ ത്രിപുരയില്‍ എത്താന്‍ കഴിയുമായിരുന്നു. 1947ന്‌ ശേഷം ത്രിപുരയില്‍ എത്താനായി ആസ്സാം വഴി ഒരു ദേശീയപാത നിര്‍മ്മിക്കേണ്ടി വന്നു.

സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയ്‌ക്ക്‌ വലിയ സംഭാവന നല്‍കുന്ന അന്താരാഷ്ട്ര കച്ചവട കേന്ദ്രം എന്ന ഖ്യാതിയും അഖൗരാ അതിര്‍ത്തിയ്‌ക്കുണ്ട്‌. ബംഗ്‌ളാദേശില്‍ നിന്ന്‌ ഇന്ത്യയിലേക്ക്‌ വരുന്നതിനും ഇവിടെ നിന്ന്‌ ബംഗ്‌ളാദേശിലേക്ക്‌ പോകുന്നതിനുമുള്ള ഔദ്യോഗിക പ്രവേശനകവാടവും അഖൗരാ അതിര്‍ത്തിയാണ്‌. അതിര്‍ത്തിയിലെ പതിവ്‌ പരേഡ്‌ വീക്ഷിക്കുന്നതിനായി സഞ്ചാരികള്‍ക്ക്‌ ഇവിടം സന്ദര്‍ശിക്കാം.

 

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue