അഗര്‍ത്തലയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു കൃത്രിമ തടാകമാണ് കമലാസാഗര്‍. ഇന്ത്യ-ബംഗ്‌ളാദേശ് അതിര്‍ത്തിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 15-ാം നൂറ്റാണ്ടില്‍ ത്രിപുര ഭരിച്ചിരുന്ന ധന്യ മാണിക്യ മഹാരാജാവിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഈ താടകം നിര്‍മ്മിച്ചതെന്ന് പറയപ്പെടുന്നു.
തടാകത്തിന്റെ തീരത്താണ് പ്രശസ്‌തമായ കാളീക്ഷേത്രം. 16-ാം നൂറ്റാണ്ട് മുതല്‍ ഈ തടാകം ഇങ്ങനെ നിലനില്‍ക്കുന്നുണ്ടെന്നാണ് വിശ്വാസം. ക്ഷേത്രത്തിന് ഇതിനേക്കാള്‍ പഴക്കമുണ്ടെന്ന് പറയപ്പെടുന്നു. 12-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതെന്ന് കരുതപ്പെടുന്ന ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്‌ഠ ദുര്‍ഗ്ഗാദേവിയാണ്.
പ്രകൃതി സൗന്ദര്യം കൊണ്ട് അനുഗൃഹീതമായ തടാകവും പരിസരങ്ങളും പ്രശസ്‌തമായ ഉല്ലാസകേന്ദ്രം കൂടിയാണ്. വര്‍ഷം മുഴവന്‍ ഇവിടെ വിനോദസഞ്ചാരികള്‍ എത്തുന്നു. നവരാത്രി ഉത്സവത്തോട് അനുബന്ധിച്ച് ഒക്ടോബറില്‍ തടാകത്തിന് സമീപം മേള സംഘടിപ്പിക്കാറുണ്ട്.



Click it and Unblock the Notifications