1919ല്‍ രബീന്ദ്രനാഥ ടാഗോര്‍ അഗര്‍ത്തല സന്ദര്‍ശിച്ചപ്പോള്‍ താമസിച്ച വീടാണ് മലഞ്ച്യ നിവാസ്. ത്രിപുരയിലെ രാജാക്കന്മാരുമായി ടാഗോറിന് അടുത്ത ബന്ധമാണുണ്ടായിരുന്നത്. രാജാക്കന്മാരുടെ ക്ഷണം സ്വീകരിച്ച് നിരവധി തവണ ടാഗോര്‍ അഗര്‍ത്തല സന്ദര്‍ശിച്ചിട്ടുമുണ്ട്. 1919ലെ സന്ദര്‍ശനത്തിനിടെ അദ്ദേഹം കുഞ്ചബന്‍ കൊട്ടാരത്തിന് സമീപത്തെ ഒരു കച്ചാ ഹൗസിലാണ് താമസിച്ചത്. ബീരേന്ദ്ര കിഷോര്‍ മാണിക്യ ബഹദൂര്‍ മഹാരാജാവിന്റെ സ്വകാര്യ വിശ്രമസങ്കേതമായിരുന്നു ഈ കൊട്ടാരം.
കാലക്രമേണ ഈ കച്ചാ ഹൗസ് പ്രശസ്‌തമായി. കബിഗുരുവിന്റെ ഔദ്യോഗിക അതിഥിമന്ദിരം എന്ന നിലയില്‍ പ്രശസ്‌തമായ ഇത് പ്രശസ്‌തമായ ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. പഴയ കച്ചാ മലഞ്ച്യ നിവാസ് ഇന്നില്ല. ഇതിന്റെ സ്ഥാനത്ത് രണ്ട് നില കോണ്‍ക്രീറ്റ് കെട്ടിടമാണ് ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്. 1919ല്‍ ടാഗോര്‍ അഗര്‍ത്തല സന്ദര്‍ശിക്കുന്ന സമയത്ത് അധികമാര്‍ക്കും മലഞ്ച്യ നിവാസിനെ കുറിച്ച് അറിയുമായിരുന്നില്ല. ഇപ്പോള്‍ കാണുന്ന കെട്ടിടം നിര്‍മ്മിച്ചതിന് ശേഷമാണ് ഇതിന് മലഞ്ച്യ നിവാസ് എന്ന പേരും ലഭിച്ചത്.
കുഞ്ചബന്‍ കൊട്ടാരത്തിന് സമീപത്തെ ഒരു കുന്നിന്‍ മുകളിലാണ് മലഞ്ച്യ നിവാസ് നിര്‍മ്മിച്ചിരിക്കുന്നത്.



Click it and Unblock the Notifications