ത്രിപുരയിലെ രാജകുടുംബത്തിന്റെ വസതിയായിരുന്നു നീര്‍മഹല്‍. ത്രിപുരയിലെ ഏറ്റവും മനോഹരമായ കൊട്ടാരം എന്നാണ് നീര്‍മഹല്‍ അറിയപ്പെടുന്നത്. ആറ് ചതുരശ്രകിലോമീറ്റര്‍ വിസ്‌തൃതിയുള്ള രുദ്രാസാഗര്‍ തടാകത്തിന്റെ ഒത്ത നടുക്കാണ് ഈ കൊട്ടാരം നിര്‍മ്മിച്ചിരിക്കുന്നത്. മനോഹരമായ നിര്‍മ്മിതി എന്നതിനപ്പുറം ഇതൊരു എന്‍ജിനീയറിംഗ് വിസ്‌മയം കൂടിയാണ്. 1930ല്‍ ബീര്‍ ബിക്രം കിഷോര്‍ ദേബ് ബര്‍മ്മന്‍ രാജാവാണ് നീര്‍മഹല്‍ നിര്‍മ്മിച്ചത്. ജലത്തിലെ കൊട്ടാരം എന്നാണ് നീര്‍മഹല്‍ എന്ന വാക്കിനര്‍ത്ഥം.
മണല്‍ക്കല്ലും (സാന്‍ഡ് സ്‌റ്റോണ്‍) മാര്‍ബിളും മാത്രം ഉപയോഗിച്ചാണ് ഹിന്ദു-ഇസ്‌ളാമിക് ശൈലിയിലുള്ള കൊട്ടാരം നിര്‍മ്മിച്ചിരിക്കുന്നത്. നിരവധി ഗോപുരങ്ങള്‍, പാലങ്ങള്‍, മണ്ഡപങ്ങള്‍, മട്ടുപ്പാവുകള്‍ എന്നിവ ഈ കൊട്ടാരത്തിലുണ്ട്. തടാകത്തിന് നടുക്കാണ് കൊട്ടാരം നിര്‍മ്മിച്ചിരിക്കുന്നതെങ്കിലും നീര്‍മഹലിന് ചുറ്റും പച്ചപ്പിന് ഒരു കുറവുമില്ല. കൊട്ടാരത്തിന് ചുറ്റുമുള്ള പൂന്തോട്ടങ്ങളില്‍ വിരിഞ്ഞു നില്‍ക്കുന്ന വിവിധ നിറങ്ങളിലുള്ള പൂക്കള്‍ ഒരു കാഴ്‌ച തന്നെയാണ്.
നഗരത്തിന് വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന നീര്‍മഹല്‍ ത്രിപുരയിലെ ഏറ്റവും പ്രശസ്‌തമായ വിനോദസഞ്ചാരം കേന്ദ്രമാണ്.



Click it and Unblock the Notifications