നഗരഹൃദയത്തില്‍ എച്ച്‌ജിബി റോഡില്‍ സ്ഥിതി ചെയ്യുന്ന ത്രിപുര സംസ്ഥാന മ്യൂസിയം 1970ല്‍ ആണ് സ്ഥാപിതമായത്. ഇവിടെയുള്ള പ്രദര്‍ശന വസ്‌തുക്കളില്‍ നിന്ന് ത്രിപുരയുടെ സമ്പന്നമായ ചരിത്രം നമുക്ക് വായിച്ചെടുക്കാനാകും. ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന അപൂര്‍വ്വങ്ങളായ നിരവധി കല്‍രൂപങ്ങളും ശിലാലിഖിതങ്ങളും നാണയങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്തനകത്ത് നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും കണ്ടെടുത്ത പുരാവസ്‌തുക്കളാണ് മ്യൂസയിത്തിലെ പ്രദര്‍ശന വസ്‌തുക്കളില്‍ അധികവും. പിലാകില്‍ നിന്ന് കണ്ടെടുത്ത ബുദ്ധ പ്രതിമകളുടെയും ബംഗാളിലെ കാന്താ ചിത്രത്തുന്നലിന്റെയും വലിയ ശേഖരവും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ പഴക്കമുള്ള കരകൗശലവസ്‌തുക്കളും ഇവിടെ കാണാനാകും. ത്രിപുര സര്‍ക്കാരിന് കീഴിലാണ് ഈ മ്യൂസിയം പ്രവര്‍ത്തിക്കുന്നത്.
ത്രിപുരയിലെ ജനങ്ങളുടെ ഇടയില്‍ നിലനിന്നിരുന്ന വിവിധ സംസ്‌കാരങ്ങളെ കുറിച്ചും വ്യത്യസ്‌തങ്ങളായ വിശ്വാസങ്ങളെ കുറിച്ചും മനസ്സിലാക്കാന്‍ മ്യൂസിയം സഹായിക്കും. തിങ്കള്‍ മുതല്‍ വെള്ളി വരെ മ്യൂസിയം തുറന്ന് പ്രവര്‍ത്തിക്കും. രാവിലെ 10 മണി മുതല്‍ വൈകുന്നേരം അഞ്ചു മണി വരെയാണ് പ്രവര്‍ത്തന സമയം.



Click it and Unblock the Notifications