ഉജ്ജയാന്ത കൊട്ടാര വളപ്പില്‍ സ്ഥിതി ചെയ്യുന്ന നിരവധി ക്ഷേത്രങ്ങളില്‍ ഒന്നാണ് ഉമാമഹേശ്വര ക്ഷേത്രം. ശിവ-ശക്തി സങ്കല്‍പ്പത്തിലാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഉമാമഹേശ്വരി എന്നും അറിയപ്പെടുന്ന ദുര്‍ഗ്ഗാദേവിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്‌ഠ.
ത്രിപുരയിലെ മിക്ക ക്ഷേത്രങ്ങളിലും കാണുന്നത് പോലെ ഉമാമഹേശ്വര ക്ഷേത്ര നിര്‍മ്മിതിയിലും ബംഗാളി ശൈലിയുടെ സ്വാധീനം കാണാം. ബംഗാളിലെ ബഹുഭൂരിപക്ഷം ക്ഷേത്രങ്ങളുടെയും നിറമായ ഓറഞ്ച് തന്നെയാണ് ഈ ക്ഷേത്രത്തിനും നല്‍കിയിരിക്കുന്നത്. ക്ഷേത്രത്തിന്റെ നിര്‍മ്മാണ ശൈലി വിശകലനം ചെയ്‌താല്‍ ഹിന്ദുമതത്തിന് ഇത്രയധികം പൊതുസ്വഭാവമുള്ള ഒരേയൊരു വടക്കുകിഴക്കന്‍ സംസ്ഥാനം ത്രിപുരയാണെന്ന് കാണാന്‍ കഴിയും.
ഈ ക്ഷേത്രത്തിന് പിന്നിലായി ഉജ്ജയാന്ത കൊട്ടാരം തലയയുയര്‍ത്തി നില്‍ക്കുന്നു. ഇത് ക്ഷേത്രത്തിന്റെ മനോഹാരിത വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിന് അനുയോജ്യമായ രീതിയിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നതെന്ന കാര്യം എടുത്തു പറയേണ്ടതാണെന്ന് തോന്നുന്നു. മുന്നിലെ പുല്‍ത്തകിടിയും ക്ഷേത്രത്തിന്റെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്ന ഘടകമാണ്.



Click it and Unblock the Notifications