Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അഹമ്മദാബാദ് » ആകര്‍ഷണങ്ങള് » കാലികോ മ്യൂസിയവും സാരാഭായ്‌ ഫൗണ്ടേഷനും

കാലികോ മ്യൂസിയവും സാരാഭായ്‌ ഫൗണ്ടേഷനും, അഹമ്മദാബാദ്

105

ഇന്ത്യയിലെ ആദ്യ വസ്‌ത്ര മ്യൂസിയമാണ്‌ കാലികോ മ്യൂസിയം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ തുണിത്തരങ്ങളുടെ വന്‍ശേഖരം ഈ മ്യൂസിയത്തിലുണ്ട്‌. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ ശേഖരിച്ച വ്യത്യസ്‌ത രൂപകല്‍പ്പനകളിലും നിറങ്ങളിലും അലങ്കാര മാതൃകകളിലുമുള്ള വസ്‌ത്രങ്ങള്‍ ഇവിടെ സംരക്ഷിച്ചിരിക്കുന്നു. വസ്‌ത്ര നിര്‍മ്മാണ രംഗത്തെ ഇന്ത്യയുടെ സമ്പന്നമായ പാരമ്പര്യം അടുത്തു കാണാനും അതേക്കുറിച്ച്‌ പഠിക്കാനുമുള്ള അവസരം ഈ മ്യൂസിയം പ്രദാനം ചെയ്യുന്നുണ്ട്‌. 1949ല്‍ ഗൗതം സാരാഭായ്‌യും അദ്ദേഹത്തിന്റെ സഹോദരി ഗിരാ സാരാഭായ്‌യും ചേര്‍ന്നാണ്‌ മ്യൂസിയം സ്ഥാപിച്ചത്‌. കാലികോ ഹൗസില്‍ പ്രവര്‍ത്തിച്ചിരുന്ന മ്യൂസിയം 1983ല്‍ ഇന്ന്‌ കാണുന്ന ശാഹിബാഗിലേക്ക്‌ മാറ്റുകയായിരുന്നു.

ശാസ്‌ത്രം, കല, സാഹിത്യം എന്നിവയുടെ പ്രചാരണം ലക്ഷ്യമിട്ട്‌ 1959ല്‍ സാരാഭായ്‌ ഫൗണ്ടേഷന്‍ പ്രവര്‍ത്തനം തുടങ്ങി. സര്‍ലാദേവി സാരാഭായ്‌, അംബാലാല്‍ സാരാഭായ്‌ എന്നിവര്‍ ചേര്‍ന്നാണ്‌ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സാരാഭായ്‌ ഫൗണ്ടേഷന്‍ ആരംഭിച്ചത്‌. ഗുജറാത്തി ഹവേലി ശൈലിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഫൗണ്ടേഷന്‍ മന്ദിരവും മന്ദിരത്തിനകത്ത്‌ സൂക്ഷിച്ചിരിക്കുന്ന വസ്‌തുക്കളും കാണേണ്ടവ തന്നെയാണ്‌. ഇന്ത്യയുടെ കലാ-സാംസ്‌കാരിക പാരമ്പര്യങ്ങളെ കുറിച്ച്‌ അറിവ്‌ പകരുന്നതിനായി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ശില്‍പ്പശാലകള്‍ സംഘടിപ്പിക്കാറുണ്ട്‌.

One Way
Return
From (Departure City)
To (Destination City)
Depart On
16 Apr,Thu
Return On
17 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
16 Apr,Thu
Check Out
17 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
16 Apr,Thu
Return On
17 Apr,Fri