പതിനഞ്ചാമത്തെ ജൈന തീര്‍ത്ഥങ്കരനായ ധര്‍മനാഥനാണ് ഹതീസിംഗ് ജെയിന്‍ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. അഹമ്മദാബാദിലെ വ്യാപാരിയായ സേത് ഹതീസിംഗ് കേസ്രി സംഭാവന നല്‍കിയ പത്ത് ലക്ഷം രൂപയുപയോഗിച്ച് 1848 ല്‍ നിര്‍മിച്ചതാണ് ഈ ക്ഷേത്രം. ഡല്‍ഹി ഗേറ്റിന് സമീപത്താണ് ഹതീസിംഗ് ജെയിന്‍ ക്ഷേത്രം.
പ്രധാന ശ്രീകോവിലിനൊപ്പം 52 ചെറുശ്രീകോവിലുകളും ഇതിനുണ്ടോ. കീര്‍ത്തിസ്തംഭം അഥവാ മഹാവീര സ്തംഭമാണ് ഹതീസിംഗ് ജെയിന്‍ ക്ഷേത്രത്തിന്റെ മറ്റൊരു ആകര്‍ഷണം. രാജസ്ഥാനിലെ ചിറ്റോര്‍ ടവറിന് സമാനമായ 78 അടിഉയരമുള്ള ഗോപുരമാണ് ഹതീസിംഗ് ജെയിന്‍ ക്ഷേത്രത്തിലെ പ്രധാന കാഴ്ച.



Click it and Unblock the Notifications