അഹമ്മദാബാദിലെ സാംസ്‌കാരിക കേന്ദ്രമാണ് സന്‍സ്‌കാര്‍ കേന്ദ്ര. 1954ല്‍ ലോക പ്രശസ്‌ത കലാകാരനായ ലാ കോര്‍ബൂസിയര്‍ ആണ് ഇത് നിര്‍മ്മിച്ചത്. ടാഗോര്‍ ഹാളിനും നാഷണല്‍ ഇന്‍സ്‌റ്റിറ്റിയൂട്ട് ഓഫ് ഡിസൈനും സമീപത്ത് സ്ഥിതി ചെയ്യുന്ന സന്‍സ്‌കാര്‍ കേന്ദ്ര ആധുനിക നിര്‍മ്മാണ ശൈലിക്ക് ഉത്തമ ഉദാഹരണമാണ്. വാസ്‌തുശില്‍പ്പാ ഫൗണ്ടേഷന് കീഴിലുള്ള സന്‍സ്‌കാര്‍ കേന്ദ്ര പുരാവസ്‌തുക്കള്‍, ശില്‍പ്പങ്ങള്‍, ഫോട്ടോഗ്രാഫുകള്‍, ചിത്രീകരണങ്ങള്‍, ലിഖിതങ്ങള്‍ എന്നിവയിലൂടെ നഗരത്തിന്റെ ചരിത്രം വിവരിക്കുകയും ചെയ്യുന്നു.
ഇതിന് പുറമെ പട്ടങ്ങളുടെ ഒരു മ്യൂസിയവും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഭാനു ഷാ നിര്‍മ്മിച്ച അപൂര്‍വ്വങ്ങളായ നിരവധി പട്ടങ്ങള്‍ ഈ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. 21 വയസ്സു മുതല്‍ ഭാനു ഷാ ശേഖരിച്ച പട്ടങ്ങള്‍ അദ്ദേഹം മ്യൂസിയത്തിന് നല്‍കുകയായിരുന്നു. ഈ ശേഖരം കാലക്രമേണ വളര്‍ന്ന് ഇന്ന് കാണുന്ന നിലയിലെത്തുകയും ചെയ്‌തു.



Click it and Unblock the Notifications