അഹമ്മദാബാദില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് തോല്‍ ലേക്ക് ബേഡ് സാങ്ച്വറി. തടാകവും, അതിന് ചുറ്റുമുള്ള 7 സ്ക്വയര്‍ കിലോമീറ്റര്‍ പ്രദേശവും, 1988 ലാണ് പക്ഷി സംരക്ഷണ കേന്ദ്രമാക്കിയത്. വിവിധയിനം ദേശാടനപക്ഷികള്‍ ഇവിടെ പ്രജനനം നടത്താനെത്തുന്നു.
നൂറിലേറെ ഇനം പക്ഷികളെ ഇവിടെ കാണാനാവും. പെലിക്കണ്‍, സ്പൂണ്‍ബില്‍, ഗീസ്, ഫ്ലാമിങ്കോ, തുടങ്ങി അനേകയിനം പക്ഷികളെ ഇവിടെ കാണാം. മഴക്കാലത്തിന് ശേഷം നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഇവിടം സന്ദര്‍ശിക്കാനനുയോജ്യം..



Click it and Unblock the Notifications