അഹമ്മദ്‌നഗര്‍ പാലികയുടെ കീഴിലാണ് ഇവിടുത്തെ ഹിസ്റ്റോറിക്കല്‍ മ്യൂസിയം ആന്റ് റിസര്‍ച്ച് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. 1960ലാണ് ഈ മ്യൂസിയം പ്രവര്‍ത്തനം തുടങ്ങിയത്. ആദ്യകാലത്ത് വെറും രണ്ട് മുറിയിലായി തുടങ്ങിയ മ്യൂസിയത്തില്‍ ഇന്ന് കാണാനും മനസ്സിലാക്കാനുമായി ഏറെകാര്യങ്ങളുണ്ട്. ചരിത്രലിഖിതങ്ങള്‍,
പഴയകാല നാണയങ്ങള്‍, ചരിത്രരേഖകള്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ഹുതട്മ ചൗക്കിലാണ് മ്യൂസിയം പ്രവര്‍ത്തിക്കുന്നത്. നഗരത്തില്‍ നിന്നും ഓട്ടോയിലോ ബസിലോ ഇവിടെയെത്താം. വ്യാഴാഴ്ചയാണ് മ്യൂസിയത്തിന് അവധി. അല്ലാത്ത ദിവസങ്ങളില്‍ കാലത്ത് പത്ത് മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് പ്രവര്‍ത്തന സമയം.



Click it and Unblock the Notifications