മേഗുഡിയെന്നപേരിലും അറിയപ്പെടുന്ന മേഗനഗുഡി ഒരു ജൈനക്ഷേത്രമാണ്. ദ്രാവിഡശൈലിയിലാണ് ഇത് പണിതിരിക്കുന്നത്. കുന്നിന്‍ മുകളിലായി സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രസമുച്ചയം അഞ്ചാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതാണ്. പ്രകൃതിദത്തമായ ഒരു ഗുഹ ഈ രണ്ടുനിലയുള്ള ക്ഷേത്രസമുച്ചയത്തിനകത്ത് കാണാം.
പ്രശസ്തമായ ഐഹോളെ ലിഖിതം ക്ഷേത്രത്തിന്റെ പുറം ചുവരില്‍ കാണാം, എഡി 634ലാണ് ഇത് എഴുതപ്പെട്ടതെന്നാണ് രേഖകള്‍ നല്‍കുന്ന സൂചന. ക്ഷേത്രത്തിന്റെ ഗര്‍ഭഗൃഹത്തില്‍ ബാഹുബലിയുടെ അഞ്ചടി നീളമുള്ള രൂപവും മറ്റ് തീര്‍ത്ഥങ്കരന്മാരുടെ രൂപങ്ങളുമുണ്ട്. മനോഹരയ സ്തൂപങ്ങള്‍, വരാന്ത, പ്രദക്ഷിണപഥം എന്നിവയെല്ലാമുണ്ട് ക്ഷേത്രത്തിന്.



Click it and Unblock the Notifications