Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ആലങ്കുടി » ആകര്‍ഷണങ്ങള് » ആബത്‍സഹായേശ്വര ക്ഷേത്രം

ആബത്‍സഹായേശ്വര ക്ഷേത്രം, ആലങ്കുടി

5

ഭൂമിക്കടിയില്‍ നിന്ന് സ്വയം പ്രത്യക്ഷമായ ലിംഗരൂപത്തിലാണ് ആബത്‍സഹായേശ്വര ക്ഷേത്രത്തില്‍ ശിവന്‍ പൂജിക്കപ്പെടുന്നത്. പ്രധാന മൂര്‍ത്തിയായ ശിവനെ കൂടാതെ ശ്രീ ഗണേശന്‍ "കലങമര്‍ കഥ വിനായകര്‍" എന്ന പേരിലും ദക്ഷിണമൂര്‍ത്തി ദേവന്‍ "ഗുരു ബൃഹസ്പതി" എന്ന പേരിലും ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടിട്ടുണ്ട്.

ശിവഭഗവാന് ഉപാസനയും അര്‍ച്ചനകളും നേദിക്കാനും വ്യാഴത്തിന്റെ രാശിമാറ്റമായ സംക്രമവേളയില്‍ ബൃഹസ്പതി ഗുരുവിനെ വണങ്ങി പുണ്യം നേടുവാനും അതുവഴി ജന്മദോഷങ്ങള്‍  അകറ്റാനും വന്‍ പുരുഷാരം ഈ ക്ഷേത്രത്തിലേക്ക് എല്ലാ വര്‍ഷവും പ്രവഹിക്കുന്നു. ഗുരുപൂജയ്ക്ക് ഏറ്റവും മംഗളകരമായ ദിനം വ്യാഴാഴ്ചയാണ്. ഈ ദിവസത്തില്‍ പ്രത്യേക പൂജയും വഴിപാടുകളും ഗുരുവിന് അര്‍പ്പിക്കുന്നു.

ആലങ്കുടി എന്ന സ്ഥലനാമത്തിന് പുരാണങ്ങളോളം പഴക്കമുണ്ട്. അമരത്വം നല്കുന്ന അമൃതിനായി ദേവന്മാരും അസുരന്മാരും ഒരിക്കല്‍ പാലാഴി(ക്ഷീര സാഗരം) കടയാന്‍ തീരുമാനിച്ചു. വാസുകി എന്ന നാഗത്തെ കയറായും മഹാമേരു പര്‍വ്വതത്തെ കടക്കോലായും അതിനുപയോഗിച്ചു. മഥിക്കുന്നതിനിടയില്‍ പൊന്തിവന്ന കാളകൂട വിഷം ഭൂലോകത്തെയാകെ നശിപ്പിക്കുമെന്നതിനാല്‍ ഭഗവാന്‍ ശിവന്‍ അതെടുത്ത് വിഴുങ്ങി. ഈ ഐതിഹ്യമുമായി ബന്ധപ്പെട്ടാണ് ഈ സ്ഥലനാമം ഉരുത്തിരിഞ്ഞത്. ആല എന്നാല്‍ വിഷമെന്നും കുടി എന്നതിന് സ്ഥലമെന്നുമാണ് ഭാഷാര്‍ത്ഥം. ആപത്തില്‍ രക്ഷകനായ ശിവന്‍ ഇതോടെ ആബത്തേശ്വരര്‍ എന്നും വാഴ്ത്തപ്പെട്ടു.

ഗജമുഖാസുരന്‍ എന്ന രാക്ഷസനില്‍ നിന്നും നിരന്തരം ഉപദ്രവങ്ങള്‍  ഏറ്റുവാങ്ങേണ്ടിവന്ന ദേവഗണങ്ങള്‍ക്ക് തുണയായത് ഗണേശ ദേവനാണ്. അദ്ദേഹം അസുരശക്തിയെ നിഗ്രഹിച്ച് ദേവന്മാരെ രക്ഷിച്ചു. അന്ന് മുതല്‍ക്ക്  കലങമര്‍ കഥ വിനായകര്‍ എന്ന പേരില്‍ ഗണേശനെ കുടിയിരുത്തി പൂജിക്കുന്നു.

ശിവനെ വരിക്കാനായി പാര്‍വ്വതീദേവി തപസ്സനുഷ്ഠിച്ച സ്ഥലം കൂടിയാണിത്. അഭീഷ്ഠസിദ്ധി നേടിയതോടെ തിരുമണ മംഗലം എന്ന പേരിലും ഈ പ്രദേശം പ്രസിദ്ധമാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun