ശിവഭക്തരുടെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണ് കനേശ്വര്‍ ക്ഷേത്രം. 54 അടി ഉയരമുള്ള ഇവിടുത്തെ ശിവ പ്രതിമ മനോഹരമാണ്. അലിബാഗില്‍ നിന്നും 12 കിലോമീറ്റര്‍ അകലത്താണിത്. ഒരു കുന്നിന്‍ മുകളില്‍ 900 അടി ഉയരത്തിലായിട്ടാണ് ക്ഷേത്രം പണിതിരിക്കുന്നത്. 500 പടികള്‍ കയറിവേണം ക്ഷേത്രത്തിലെത്താന്‍. രാജ രാംദേവ് യാദവാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. മനോഹരമാണ് ഈ ക്ഷേത്രവും പരിസരവും. ഹനുമാന്‍, ശ്രീ ബല്‍റാം കൃഷ്ണന്‍. ശ്രീ പലേശ്വര്‍ തുടങ്ങി ഒട്ടേറെ ഉപദേവ പ്രതിഷ്ഠകളും ക്ഷേത്രത്തിലുണ്ട്. എല്ലാവര്‍ഷവും കാര്‍ത്തി പൂര്‍ണിമ സമയത്ത് ഇവിടെ വലിയ ജനത്തിരക്കനുഭവപ്പെടാറുണ്ട്.



Click it and Unblock the Notifications