കോട്ടനഗരമായ മുറുദ് ജന്‍ജീറ

മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ ഒരു തീരപ്രദേശമായ ഗ്രാമമാണ് മുറുദ്. അവിടെ സ്ഥിതി ചെയ്യുന്ന ഒരു കോട്ടയാണ് മുറുദ് ജന്‍ജീറ. ഒരിക്കല്‍ സിദ്ദി വംശത്തിന്‍റെ കീഴിലായിരുന്നു ഈ കോട്ട. മറാഠാ, പോര്‍ച്ചുഗീസ്, ഡച്, ഇംഗ്ലീഷ് ഈസ്റ്റ്‌ ഇന്ത്യ കമ്പനി, എന്നിവരുടെ ആക്രമണങ്ങള്‍ക്ക് ശേഷവും ഒരു പോറലു പോലുമില്ലാതെ ഈ കോട്ട ഇന്നും നില്‍ക്കുന്നു.

ഒരു ഭാരതീയ ഭാഷയില്‍ നിന്നും ഉത്ഭവിചതല്ല 'ജന്‍ജീറ' എന്നാ വാക്ക്. അറബി വാക്കായ 'ജസീറ' യില്‍ നിന്നുമാണ് ഇതുണ്ടായതെന്നു പറയാം. ജസീറ എന്നാല്‍ ദ്വീപ്‌ എന്നര്‍ത്ഥം. മുറുദ് ഒരിക്കല്‍ ഹബ്ഷന്‍, അല്ലെങ്കില്‍ ഹബ്ഷി എന്ന് മറാത്തിയില്‍ അറിയപ്പെട്ടിരുന്നു. കൊങ്കണി വാക്കായ 'മൊറോദ്' ആവാം 'മുറുദ്' ന്‍റെ തുടക്കം. കൊങ്കണിയും അറബിയും ചേര്‍ന്നതാണ് ഈ കോട്ടയുടെ പേര്.

കോട്ടയ്ക്കു നാലു ചുറ്റും കടലാണ്, അറബിക്കടല്‍. അതു കൊണ്ട് തന്നെ പലരും ഈ കോട്ടയെ 'ജല്‍ ജീര' എന്നും വിളിച്ചിരുന്നു.

ചരിത്രം

12-ആം നൂറ്റാണ്ടില്‍ കോട്ട പണിയുന്ന കാലത്ത് മുറുദ് നഗരം സിട്ടി വംശത്തിന്‍റെ തലസ്ഥാനം ആയിരുന്നു. കോട്ട ആക്രമിക്കാനും നുഴഞ്ഞു കയറാനും നടത്തിയ കൂട്ടരില്‍ ഏറ്റവും പരാജിതനായതു ഛത്രപതി ശിവജി മഹാരാജ് ആണത്രേ. ആറു തവണ ശ്രമിച്ചിട്ടും അദ്ദേഹത്തിനു വിജയിക്കാന്‍ കഴിഞ്ഞില്ല.

കോട്ടയുടെ ബലപ്പെടുത്തല്‍ വളരെ സമര്‍ത്ഥമായി തന്നെ ചെയ്തിരിക്കുന്നു. മുറുദ് പ്രദേശത്തെ മുക്കുവന്മാര്‍ മരം കൊണ്ട് പണിത ഒരു കോട്ടയായിരുന്നു ഇതാദ്യം . കടല്‍ കൊള്ളക്കാരില്‍ നിന്നും രക്ഷ നല്‍കാന്‍ വേണ്ടി പണിതതായിരുന്നു ഈ കോട്ട. അഹ്മദ്നഗറിലെ നിസാം ഷാഹി വംശത്തിലെ പീര്‍ ഖാന്‍ പിന്നീട് കോട്ട ആക്രമിച്ചു കീഴടക്കി. കുറച്ചു കാലത്തിനുള്ളില്‍ അവര്‍ ശത്രുക്കള്‍ക്ക് പിടിച്ചടക്കാന്‍ പറ്റാത്തത്ര വിധത്തില്‍ കോട്ട പുതുക്കി പണിതു. രാജ പ്രതിനിധി മാലിക് അംബര്‍ ആണ് ഇതിനു വേണ്ടി പ്രയത്നിച്ചത്.

ഇവ കാണാതെ മടങ്ങരുത്

രാജുപുരി ജെട്ടിയില്‍ നിന്നും മുറുദ് ജന്‍ജീറയിലേക്ക് നിങ്ങള്‍ക്ക് എത്തി ചേരാം. രക്ഷാകേന്ദ്രങ്ങളും പീരങ്കികളും കേടുപാടുകള്‍ കൂടാതെ ഇപ്പോഴും കാണാം. കോട്ടയുടെ ഉള്ളില്‍ ഒരു മുസ്ലിം പള്ളി, പട്ടാളക്കാര്‍ക്കുള്ള വാസസ്ഥലം, പല കൊട്ടാരങ്ങള്‍, ഒരു വലിയ ജലസംഭരണി എന്നിവയുണ്ട്.

ബസ്സീന്‍ കോട്ട മറ്റൊരു കാഴ്ചയാണ്. ബസ്സീന്‍ സമുദ്രതീരത്തിനു എതിരായി ഇത് നില്‍ക്കുന്നു. അടുത്തുള്ള പാഞ്ചാല കോട്ടയും കാണേണ്ടത് തന്നെ. ഒരു വിനോദ യാത്രക്ക് പറ്റിയ സ്ഥലമാണ് മുറുദ്. കവുങ്ങും തെങ്ങും അണി നിരന്നു നില്‍ക്കുന്ന സമുദ്ര തീരത്തിന്‍റെ ഭംഗി അവര്‍ണനീയമാണ്. തെളിഞ്ഞു വൈരം പോലെ മിന്നിതിളങ്ങുന്ന വെള്ളവും ചുറ്റുമുള്ള പച്ചപ്പും ഏവരെയും ഒരു കാന്തം പോലെ ആകര്‍ഷിക്കുന്നു.

ഹിന്ദു മതക്കാര്‍ക്ക് പ്രത്യേകം ഇഷ്ടപ്പെടുന്ന ദത്താത്രെയന്‍റെ ഒരു അമ്പലമുണ്ട്. വിഗ്രഹം വളരെ മനോഹരമാണ്. ത്രിമൂര്‍ത്തികളെ ചിത്രീകരിച്ചു കൊണ്ട് മൂന്ന് ശിരസ്സുകള്‍, ബ്രഹ്മാവ്‌, മഹാവിഷ്ണു, പരമശിവന്‍. ഈ ചെറിയ തീരപ്രദേശം ഇപ്പോള്‍ പതുക്കെ പ്രശസ്തമായി കൊണ്ടിരിക്കുകയാണ്. ചരിത്ര പ്രസിദ്ധമായ കോട്ടകളും, സമുദ്ര തീരത്തെ മണല്‍ത്തരികളും മുറുദിനെ നിങ്ങളുടെ ഓര്‍മകളില്‍ നിന്ന് മായ്ക്കാന്‍ അനുവദിക്കില്ല.

Please Wait while comments are loading...