അലിബാഗില്‍ നിന്നും പത്ത് കിലോമീറ്റര്‍ അകലത്തിലാണ് കിഹിം, നാഗോണ്‍ എന്നീ ബീച്ചുകള്‍. കവുങ്ങുകളും തെങ്ങുകളും ഏറെ വളര്‍ന്നുനില്‍ക്കുന്ന കിഹിം ബീച്ച് മനോഹരമായ അനുഭവമാണ് സമ്മാനിയ്ക്കുക. ഇതുപോലെതന്നെ ഗോവന്‍ തീരത്തെ ഓര്‍മ്മിപ്പിക്കുന്നതരത്തിലുള്ളതാണ് നാഗോണ്‍ ബീച്ചും. ഹിന്ദി ചിത്രമായ സാഗറിലെ സാഗര്‍ കിനാരേ ദില്‍ ഹെ പുകാരെ എന്നുതുടങ്ങുന്ന മനോഹരഗാനം ഇവിടെവച്ചാണ് ചിത്രീകരിച്ചത്. ഇപ്പോഴും ഈ തീരം ഷൂട്ടിങ്ങുകാരുടെ പ്രിയ ലൊക്കേഷനാണ്.



Click it and Unblock the Notifications