അലിബാഗില്‍ പോകുന്നുണ്ടെങ്കില്‍ കൊളാബ ഫോര്‍ട്ട് കാണാതെ തിരിച്ചുപോവരുത്. അത്രയേറെ മനോഹരമാണ് തീരത്തുനിന്നുള്ള കോട്ടയുടെ കാഴ്ച. മറാത്ത രാജാക്കന്മാരുടെ ഭരണകാലത്ത് പണിത ഏറ്റവും അവസാനത്തെ കോട്ടകളില്‍ ഒന്നാണിത്. ശിവജി മഹാരാജ് ആണ് ഈ കോട്ട പണികഴിപ്പിച്ചത്. കുലാബ ഫോര്‍ട്ട് എന്നും ഇതിന് പേരുണ്ട്. വേലിയിറക്ക സമയത്ത് മാത്രമേ കോട്ട സന്ദര്‍ശിയ്ക്കാന്‍ കഴിയുകയുള്ളു. വേലിയിറക്കമസയത്ത് ബീച്ചില്‍ നിന്നും കോട്ടയിലേയ്ക്ക് നടന്നുപോകാം. പീരങ്കികളും മറ്റും കോട്ടയില്‍ കാണാം. കൂടാതെ കോട്ടയുടെ കവാടത്തില്‍ ആനകളുടെയും കടുവകളുടെയും മറ്റും രൂപങ്ങള്‍ കൊത്തിവച്ചിട്ടുമുണ്ട്. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ അധീനതയിലുള്ള കോട്ടയില്‍ പ്രവേശനഫീസുണ്ട്.



Click it and Unblock the Notifications