ഇന്ത്യയിലെ കരുതത്തേറിയ കോട്ടകളില്‍ ഒന്നാണിത്. പതിനാറാം നൂറ്റാണ്ടില്‍ ഇബ്രാഹിം ലോധിയുടെ കാലത്ത് ഗവര്‍ണറായിരുന്ന ഉമറിന്റെ മകനായ മുഹമ്മദാണ് ഈ കോട്ട പണികഴിപ്പിച്ചത്. ജിടി റോഡിലാണ് കോട്ട സ്ഥിതിചെയ്യുന്നത്. ബഹുഭുജാകൃതിയില്‍ എല്ലാ ഭാഗങ്ങളിലും വീതിയേറിയ കിടങ്ങുകളുമായിട്ടാണ് കോട്ട പണിതിരിക്കുന്നത്. നിര്‍മ്മാണശേഷം പലകാലങ്ങളില്‍ കോട്ടയില്‍ അറ്റകുറ്റപ്പണികളും പുതിയ നിര്‍മ്മാണങ്ങളും നടത്തിയിട്ടുണ്ട്. പതിനെട്ടാം നൂറ്റാണ്ടില്‍ മാധവറാവു സിന്ധ്യയുട ഭരണകാലത്ത് ഇത് ഭടന്മാര്‍ക്കുള്ള പരിശീലനകേന്ദ്രമായിരുന്നു. ഇവിടെയായിരുന്നു ഭടന്മാരെ യൂറോപ്യന്‍ ശൈലിയിലുള്ള യുദ്ധ തന്ത്രങ്ങള്‍ പഠിപ്പിച്ചിരുന്നത്. 1857ല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെയുണ്ടായ മുന്നേറ്റങ്ങള്‍ക്കും ഈ കോട്ട കേന്ദ്രമായി.
ഇന്ത്യന്‍-ഫ്രഞ്ച് വാസ്തുവിദ്യാരീതി സമന്വയിപ്പിച്ചാണ് കോട്ട പണിതിരിക്കുന്നത്. ഇപ്പോഴിത് അലിഗഡ് മുസ്ലീം സര്‍വ്വകലാശാലയുടെ അധികാരപരിധിയിലാണ്. കോട്ടയുടെ ഉള്ളില്‍ ഒരു ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ ഉണ്ട്.



Click it and Unblock the Notifications