Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» മുസാഫര്‍നഗര്‍

മുസാഫര്‍നഗര്‍ - മഹാഭാരതത്തിലേക്കുള്ള വെളിച്ചം  

23

ക്ഷേത്രങ്ങളും മറ്റ് മതപരമായ പ്രാധാന്യമുള്ള സ്ഥലങ്ങളുമുള്ള സ്ഥലമാണ് ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍. തന്‍റെ പിതാവായ മുസാഫര്‍ അലി ഖാന്‍റെ സ്മരണക്കായി മുഗള്‍ ഭരണാധികാരിയായിരുന്ന സയ്യിദ് ജാഗിര്‍ദാറാണ് ഈ നഗരം നിര്‍മ്മിച്ചത്. നോയ്ഡയോട് ചേര്‍ന്ന് കിടക്കുന്ന ഈ നഗരം ഡെല്‍ഹി - ഡെറാഡൂണ്‍ ദേശീയപാതയിലാണ്.

ചരിത്രം

ഹാരപ്പന്‍ കാലഘട്ടത്തില്‍ വരെ ഇവിടെ ജനവാസമുണ്ടായിരുന്നതിന്‍റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. മഹാഭാരതകാലഘട്ടവുമായും ഈ പ്രദേശം ബന്ധപ്പെട്ട് കിടക്കുന്നു. മഹാഭാരതയുദ്ധം പാചേന്ദ എന്ന ഗ്രാമത്തിലാണ് നടന്നത്. കൗരവന്മാര്‍ യുദ്ധത്തിനായി അണിനിരന്ന സ്ഥലം കൗര്‍വാലി എന്നും പാണ്ഡവന്‍മാര്‍ നിന്ന ഇടം പാണ്ഡവാലി എന്നുമാണ് ഇന്നറിയപ്പെടുന്നത്. മഹാഭാരതത്തില്‍ പരാമര്‍ശമുള്ള പ്രധാന സ്ഥലങ്ങളായ ഹസ്തിനപൂര്‍, കരുക്ഷേത്ര എന്നിവ മുസാഫര്‍നഗറിനടുത്താണ്. മുഗള്‍ഭരണകാലത്ത് സയ്യിദ് ജാഗിര്‍ദാര്‍ തന്‍റെ പിതാവിന്‍റെ സ്മരണക്കായി ഈ നഗരം പണിതതോടെ  ഈ ഇവിടം പ്രമുഖമായിത്തീര്‍ന്നു.

ഇന്ന് അതിവേഗത്തില്‍ വികാസം പ്രാപിക്കുന്ന നഗരമായ മുസാഫര്‍നഗര്‍, മീററ്റ്, നോയ്ഡ് എന്നിവിടങ്ങളുമായി വികസനത്തില്‍ മത്സരിക്കുന്നു. ഏറെ പ്രമുഖ വ്യവസായങ്ങളും, റിയല്‍ എസ്റ്റേറ്റ് പ്രൊജക്ടുകളും ഇവിടെയുണ്ട്. ഇവിടുത്തെ ഭൈരോ ക്ഷേത്രവും ഏറെയാളുകള്‍ സന്ദര്‍ശിക്കുന്ന ഒരിടമാണ്.

മുസാഫര്‍നഗറിലെ കാഴ്ചകള്‍

മുസാഫര്‍നഗറിലെ പ്രധാന കാഴ്ച ഭൈരോ കാ മന്ദിറാണ്. ഗണേശ് ധാം, ദുര്‍ഗ്ഗ ധാം, ഹനുമാന്‍ ധാം, കാളി നദി മന്ദിര്‍ എന്നിവയും ഏറെ ഭക്തര്‍ സന്ദര്‍ശിക്കുന്ന ഇടങ്ങളാണ്. നഗരത്തില്‍ നിന്ന് അല്പം മാറിയുള്ള ശിവ ചൗക്കില്‍ നിരവധി ക്ഷേത്രങ്ങളുണ്ട്. ഹിന്ദുവിശ്വാസികളാല്‍ പവിത്രമായി കരുതപ്പെടുന്ന അക്ഷയ വാത വൃക്ഷം എന്ന പുരാതനമായ വൃക്ഷവും ഇവിടയുണ്ട്. ഒരു പ്രശസ്ത സൂഫി സന്യാസിയുടെ ശവകുടീരമായ ഹര്‍ ശ്രീനാഥ് എന്ന ദര്‍ഗ്ഗയും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ദിവസവും വൈകുന്നേരങ്ങളില്‍ കീര‍ത്തനങ്ങള്‍ അവതരിപ്പിക്കപ്പെടുന്ന ശാന്തികീര്‍ത്തന്‍ ഭവനും ഇവിടെയുണ്ട്.

ശ്രീ 1008 പാര്‍ശ്വനാഥ്  ദിഗംബര്‍ ജെയന്‍ അതിശയ ക്ഷേത്ര എന്ന വഹേല്‍ന ജെയ്ന്‍ മന്ദിര്‍ ഗരത്തിനടുത്തുള്ള വഹേല്‍ന ഗ്രാമത്തിലാണ്. ഇത് വടക്കേ ഇന്ത്യയിലെ ചരിത്രപ്രാധാന്യമുള്ള ഒരു തീര്‍ത്ഥാടന കേന്ദ്രമാണ്.

ആരാധനാലയങ്ങള്‍ കൂടാതെ നിരവധി മ്യൂസിയങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നു. ഗവണ്‍മെന്‍റ് എഡ്യുക്കേഷണല്‍ മ്യൂസിയം, സുവോളജി മ്യൂസിയം എന്നിവ ഇതില്‍ പെടുന്നു. നഗരത്തിരക്കുകളില്‍ നിന്ന് അകന്ന് മാറി ശാന്തമായി ഇരിക്കാന്‍ സാധിക്കുന്ന ഒരിടമാണ് കമല നെഹ്റു വാടിക.

മതപരമായി പ്രധാന്യമുള്ള ശുക്രതാളും ഒരു പ്രധാന സ്ഥലമാണ്. ഐതിഹ്യമനുസരിച്ച് മരിക്കുന്നതിന് മുമ്പായി ഏഴ് ദിവസം പരിക്ഷിത് മഹാരാജാവ് ഋഷി സൂകയില്‍ നിന്ന് ഭഗവദ് പുരാണം കേട്ടത് ഇവിടെ വച്ചാണ്.

മുസാഫര്‍നഗര്‍ പ്രശസ്തമാക്കുന്നത്

മുസാഫര്‍നഗര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം മുസാഫര്‍നഗര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം മുസാഫര്‍നഗര്‍

  • റോഡ് മാര്‍ഗം
    ഡെല്‍ഹി- ഡെറാഡൂണ്‍ ഹൈവേയിലാണ് മുസാഫര്‍നഗര്‍ സ്ഥിതി ചെയ്യുന്നത്. അലഹബാദ്, മീററ്റ്, ഹരിദ്വാര്‍, ഉജ്ജയിന്‍, ഡെല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് ഇവിടേക്ക് സര്‍ക്കാര്‍ ബസുകള്‍ സര്‍വ്വീസ് നടത്തുന്നു.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ഡല്‍ഹി, ജലന്തര്‍, അമൃത്സര്‍, അലഹബാദ്, ഡെറാഡൂണ്‍, ഹരിദ്വാര്‍, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് സ്ഥിരമായി ട്രെയിനുകള്‍ മുസാഫര്‍നഗര്‍ വഴി കടന്ന് പോകുന്നു.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ഡെറാഡൂണിലെ ജോളി എയര്‍പോര്‍ട്ടാണ് മുസാഫര്‍നഗറിനടുത്തുള്ള വിമാനത്താവളം. ഡെറാഡൂണില്‍ നിന്ന് ടാക്സിയില്‍ മുസാഫര്‍നഗറില്‍ എത്തിച്ചേരാം. ഈ വഴിയാണ് ഡല്‍ഹിയിലേക്കുള്ള ബസുകളും കടന്ന് പോകുന്നത്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu