വിദ്യാഭ്യാസ, സാംസ്‌കാരിക മേഖലകളില്‍ ഒട്ടേറെ സംഭാവനകള്‍ നല്‍കിയ പണ്ഡിതനായിരുന്നു സര്‍ സയിദ്. തന്റെ പിതാവിന് വേണ്ടിയാണ് ഈ അക്കാദമി കെട്ടിടം അദ്ദേഹം വാങ്ങിയത്. ഒരു മിലിട്ടറി മെസ്സായിരുന്ന ഈ കെട്ടിടം പിന്നീട് സ്മാരകമായി മാറ്റുകയായിരുന്നു. സര്‍ സയിദ് ഉപയോഗിച്ചിരുന്ന വസ്തുക്കളെല്ലാം ഇവിടുത്തെ മ്യൂസിയത്തില്‍ കാണാം. വ്യത്യസ്ഥ വിഭാഗങ്ങളാക്കി
മ്യൂസിയത്തെ തിരിച്ചിട്ടുണ്ട്. സര്‍ സയിദിന്റെ ജീവിതവും പ്രവര്‍ത്തനങ്ങലുമായി ബന്ധപ്പെട്ടതാണ് പല വിഭാഗങ്ങളും. കൂടാതെ അലിഗഡ് മുസ്ലീം സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട ചില ചരിത്രവസ്തുക്കളും ഇവിടെ കാണാം.



Click it and Unblock the Notifications