അലഹബാദിലെ ഏറ്റവും വലിയ പാര്‍ക്കാണ് ആല്‍ഫ്രഡ് പാര്‍ക്ക്. 133 ഏക്കറോളം വ്യാപിച്ചു കിടക്കുന്ന ഏക പാര്‍ക്കാണിത്. ബ്രിട്ടീഷ് ഭരണകാലത്ത് ആല്‍ഫ്രഡ്‌സ് രാജകുമാരന്റെ സന്ദര്‍ശനം അടയാളപ്പെടുത്തുന്നതിനായി പണികഴിപ്പിച്ചതാണ് ഈ പാര്‍ക്ക്. ജോര്‍ജ്ജ് അഞ്ചാമന്‍ രാജാവിന്റെയും വിക്‌ടോറിയ രാജ്ഞിയുടേയും വലിയ പ്രതിമകള്‍ പാര്‍ക്കില്‍ സ്ഥാപിച്ചിട്ടുണ്ട്. വിക്‌ടോറിയ രാജ്ഞിയ്‌ക്കായി വെള്ള മാര്‍ബിളില്‍ തീര്‍ത്ത വിതാനം ഉണ്ട്. പൂര്‍ണമായും ബ്രിട്ടീഷ് ശൈലിയില്‍ നിര്‍മ്മിച്ചിരിക്കുന്ന വിതാനം ആകാലഘട്ടത്തെ ഓര്‍മപ്പടുത്തുന്നതാണ്.
നഗര മധ്യത്തില്‍ ശാന്തത ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും സന്ദര്‍ശിക്കാവുന്ന സ്ഥലമാണിത്. പാര്‍ക്കിന്റെ പേര് പിന്നീട് പ്രമുഖ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനിയുടെ സ്‌മരണാര്‍ത്ഥം ചന്ദ്ര ശേഖര്‍ ആസാദ് പാര്‍ക്ക് എന്നാക്കി മാറ്റിയിരുന്നു.



Click it and Unblock the Notifications