ഹനുമാനെ ആരാധിക്കുന്ന പ്രധാന ഹിന്ദു ക്ഷേത്രങ്ങളില്‍ ഒന്നാണ് അലഹബാദിലെ ബഡെ ഹനുമാന്‍ജി ക്ഷേത്രം. ക്ഷേത്രത്തിലെ വിഗ്രഹത്തിന് വളരെ ശക്തി ഉണ്ടെന്നാണ് പ്രദേശ വാസികളുടെ വിശ്വാസം. ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് പറയുന്ന ഒരു കഥയുണ്ട്. ധനികനായ ഒരു വ്യാപാരി ഒരിക്കല്‍ അദ്ദേഹം നിര്‍മ്മിച്ച പ്രതിമയുമായി വടക്കന്‍ ഉപഭൂഖണ്ഡത്തില്‍ തീര്‍ത്ഥാടനത്തിന് പോയി .യാത്രയ്‌ക്കിടെ ഹനുമാന്‍ അദ്ദേഹത്തിന്റെ സ്വപ്‌നത്തില്‍ വരികയും പ്രതിമ ആസ്ഥലത്ത് ഉപേക്ഷിച്ചിട്ട് പോകാന്‍ ആവശ്യപ്പെടുകയും ചെയ്‌തു. അദ്ദേഹം അതുപോലെ ചെയ്‌തു.
പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ബാലഗിരി ഈ പ്രതിമ കണ്ടെത്തുകയും തുടര്‍ന്ന് ഈക്ഷേത്രം നിര്‍മ്മിക്കുകയും ചെയ്‌തു എന്നാണ് ഐതീഹ്യം. വ്യാപാരി പ്രതിമ അവിടെ ഉപേക്ഷിച്ചതിന് ശേഷം അദ്ദേഹംത്തിന്റെ ആഗ്രഹങ്ങള്‍ എല്ലാം സാധിച്ചതായാണ് പറയപ്പെടുന്നത്. ആഗ്രഹ പൂര്‍ത്തീകരണത്തിനായി നിരവധി വിശ്വാസികള്‍ ഇവിടെയെത്തുന്നുണ്ട്.



Click it and Unblock the Notifications